Latest News

സഹോദരികളെ മയക്കി കവര്‍ച്ച: മന്ത്രവാദിനി അറസ്റ്റില്‍

പേരാമംഗലം: [www.malabarflash.com] വയോധികരായ സഹോദരിമാരെ മയക്കുമരുന്ന് നല്‍കി മയക്കി കവര്‍ച്ച നടത്തിയ മന്ത്രവാദിനി അറസ്റ്റില്‍. നിരവധി മോഷണക്കേസുകളിലെ പ്രതി തിരുവനന്തപുരം നേമം ഉണ്ണിനിവാസില്‍ ഗിരിജയെയാണ്(45) ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍നിന്ന് തൃശൂര്‍ ഷാഡോ പൊലീസ് സംഘം പിടികൂടിയത്.

പേരാമംഗലം ചിറ്റിലപ്പിള്ളി കോട്ടിലപ്പുറത്തുവീട്ടില്‍ കാര്‍ത്യായനി (82), സഹോദരി സരോജിനി (65) എന്നിവരാണ് തട്ടിപ്പിനിരയായത്. ജൂണ്‍ 28നാണ് സംഭവം. സരോജിനിയെ ക്ഷേത്രത്തില്‍ പോകുംവഴി പരിചയപ്പെട്ടാണ് ഗിരിജ വീട്ടിലത്തെിയത്. 

സര്‍ക്കാറിലും മറ്റു ചാരിറ്റി സ്ഥാപനങ്ങളിലും പരിചയമുണ്ടെന്നും ധനസഹായം വാങ്ങിനല്‍കാമെന്നും അസുഖങ്ങള്‍ക്ക് ഒറ്റമൂലി കൈയിലുണ്ടെന്നും ഇവര്‍ സഹോദരിമാരായ കാര്‍ത്യായനിയെയും സരോജിനിയെയും നാരായണിയെയും വിശ്വസിപ്പിച്ചു. ധനസഹായം ലഭിക്കാന്‍ സ്വര്‍ണാഭരണം ധരിക്കാത്ത ഫോട്ടോ വേണമെന്നും ആഭരണങ്ങള്‍ അഴിച്ചുവെക്കണമെന്നും ആവശ്യപ്പെട്ടു. 

മൊബൈലില്‍ ഫോട്ടോയെടുക്കുന്നതു പോലെ കാണിച്ച് ബാഗില്‍ കരുതിയിരുന്ന മയക്കുമരുന്നു പൊടി മൂന്നു ഗ്ളാസുകളില്‍ കലര്‍ത്തി രോഗശാന്തിക്കെന്ന് പറഞ്ഞ് നല്‍കി. രുചി ഇഷ്്ടപ്പെടാത്തതിനാല്‍ വെള്ളം കുടിക്കാതിരുന്ന നാരായണിയെ പുറത്തുനിര്‍ത്തി.
സരോജിനിയും കാര്‍ത്യായനിയും ബോധരഹിതരായതോടെ 23.5 പവന്‍ സ്വര്‍ണവും പണവുമെടുത്ത് പുറത്തുകടന്നു. പുറത്തുനിന്ന നാരായണിയോട് ബസ് സ്റ്റോപ്പിലേക്ക് വഴി കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

ഗിരിജയെ ബസ് കയറ്റി തിരിച്ചുവീട്ടിലത്തെിയപ്പോഴാണ് സഹോദരിമാര്‍ ബോധമറ്റു കിടക്കുന്നത് നാരായണി കണ്ടത്. ഇവരുടെ ബഹളം കേട്ട് ഓടിയത്തെിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലത്തെിച്ചു. ഷാഡോ സംഘം ഗുരുവായൂര്‍ എ.സി.പി, സ്പെഷല്‍ബ്രാഞ്ച് എ.സി.പി, പേരാമംഗലം സി.ഐ എന്നിവരുടെ കീഴില്‍ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും സമാനരീതിയില്‍ കവര്‍ച്ച നടത്തുന്ന സ്ത്രീകളെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗിരിജ പിടിയിലായത്.
ദുരിതങ്ങളും രോഗങ്ങളും മന്ത്രവാദത്തിലൂടെയും ഒറ്റമൂലിയിലൂടെയും മാറ്റാമെന്ന് പ്രായമായ സ്ത്രീകളെ വിശ്വസിപ്പിച്ച് വീടുകളിലത്തെുകയും മന്ത്രവാദം നടത്തി പ്രസാദമായി മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി ബോധം കെടുത്തിയശേഷം സ്വര്‍ണവും പണവുമായി മുങ്ങുകയുമാണ് ഗിരിജയുടെ പതിവ്. ഇത്തരത്തിലുള്ള നൂറോളം കേസുകളില്‍ ഇവര്‍ പ്രതിയാണ്. 

സിറ്റി കമീഷണറുടെ ചുമതലയുള്ള റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, എ.സി.പിമാരായ പി.ബി. ബാബുരാജ്, ജയചന്ദ്രന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പേരാമംഗലം സി.ഐ പി.സി. ബിജുകുമാര്‍, എസ്.ഐ ടി.എന്‍. സുധാകരന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.