നാഗ്പൂര്‍: [www.malabarflash.com] ഇന്നസെന്റ് എംപി യാത്ര ചെയ്തിരുന്ന എയര്‍ ഇന്ത്യ വിമാനം നാഗ്പൂരില്‍ യന്ത്രതകരാറിനെത്തുടര്‍ന്ന് ഇറക്കി. ചക്രത്തിനടിയില്‍നിന്നു എന്തോ ഉരയുന്നതുപോലുള്ള വലിയ ശബ്ദം കേട്ടതിനെത്തുടര്‍ന്നാണു വിമാനം ഇറക്കേണ്ടി വന്നത്. ബുധനാഴ്ച അവിടെനിന്നു യാത്ര തിരിക്കും.
ആറു മണിക്കു ഡല്‍ഹിയില്‍നിന്നു യാത്രതിരിച്ച വിമാനത്തില്‍നിന്നു എട്ടുമണിയോടെ ശബ്ദം കേട്ടു തുടങ്ങിയതായി ഇന്നസെന്റ് പറഞ്ഞു. നാലു തവണ എന്തോ ഇടിക്കുന്ന ശബ്ദം ടയറിന്റെ ഭാഗത്തുനിന്നാണു കേട്ടത്. എന്തോ വസ്തു കറങ്ങുന്നതുപോലെയും അതു ഉരയുന്നതുപോലെയും തോന്നി. ഇടവിട്ടു രണ്ടു തവണ ഇതു കേട്ടതോടെതന്നെ പൈലറ്റ് വിമാനത്തിന്റെ യന്ത്രത്തിനു കേടുണ്ടെന്നും അടിയന്തരമായി തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്നും പറഞ്ഞു. തകരാറ് വലിയതല്ലെന്നും സുഗമമായി ഇറക്കുമെന്നും സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നു രണ്ടു തവണ കൂടെ വലിയ ശബ്ദം കേട്ടതോടെ വിമാനത്തിലുള്ളവര്‍ പലരും കരയുകയും പ്രാര്‍ഥിക്കുകയും ചെയ്തു തുടങ്ങി.
ഇറക്കുന്നതിനു മുന്‍പു വേണ്ട തയ്യാറെടുപ്പുകളും നടത്തി. മിക്കവരും സീറ്റില്‍ കുനിഞ്ഞിരിക്കുകയായിരുന്നു. ഇറക്കുന്നതിനു മുന്‍പു പ്രശ്‌നമില്ലെന്നു എയര്‍ ഹോസ്റ്റസ്സുമാരും സമാധാനിപ്പിച്ചു. തുടര്‍ന്നു സുഗമമായി ലാന്റ് ചെയ്തുവെന്നദ്ദേഹം പറഞ്ഞു. പൈലറ്റിന്റെ സേവത്തെക്കുറിച്ചു തനിക്കു പരാതിയില്ലെന്നും എന്നാല്‍ ഭൂമിയില്‍ എത്തിയ ശേഷമുള്ള സേവനം കഷ്ടമായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.
ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം പോലും എന്താണു നടപടിയെന്നു ആര്‍ക്കും അറിയില്ലായിരുന്നു. ഹോട്ടലിലേക്കു പോകുകയാണോ പുതിയ വിമാനം വരുത്തുകയാണോ എന്നൊന്നും വ്യക്തമാക്കിയില്ല. രാത്രി മരുന്നു കഴിക്കേണ്ട രോഗികളായ പലരും വിമാനത്തിലുണ്ടായിരുന്നു. ഇവരുടെ കാര്യവും അതീവ കഷ്ടമായിരുന്നുവെന്നു ഇന്നസെന്റ് പറഞ്ഞു.

മുന്‍പു ഗോവയില്‍ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എഞ്ചിന്‍ നിലച്ചു 15 മിനിറ്റു പറന്നതിലും നല്ലതായിരുന്നു ഈ അനുഭവമെന്നും ഇന്നസെന്റ് പറഞ്ഞു. അന്ന് പ്രത്യേകിച്ചൊന്നും പറയാതെ ആകാശത്ത് ഒഴുകി നടക്കുകയായിരുന്നു ചെയ്തത്.
വിമാനം ആകാശത്തുണ്ടായിരുന്ന 45 മിനിറ്റോളം അതീവ സമ്മര്‍ദ്ദത്തിലായിരുന്നു യാത്രക്കാരെന്നു ഇന്നസെന്റ് പറഞ്ഞു. ഈ ഗുരുതരാവസ്ഥ നേരിടുമെന്നു പൈലറ്റും ജീവനക്കാരും ആവര്‍ത്തിച്ചു പറഞ്ഞതു മാത്രമായിരുന്നു ആശ്വാസം. അവരുടെ ഈ സമയത്തെ സേവനത്തെക്കുറിച്ചു തനിക്കു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment