കാഞ്ഞങ്ങാട്: [www.malabarflash.com] രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഭര്‍തൃ വീട്ടുകാരോടൊപ്പം പോകുകയാണെന്ന് സ്വന്തം വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രണ്ട് കുട്ടികളുടെ മാതാവായ മുപ്പതുകാരി വീടുവിട്ടു.
ഇവര്‍ക്ക് ആറും എട്ടും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ഒന്നര വര്‍ഷമായി സിദ്ദിഖ് മസ്‌ക്കറ്റിലാണ്. ആയിഷയും മക്കളും അനന്തംപള്ളയിലെ തറവാട് വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് താമസം. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് മക്കളോടൊപ്പം ബേക്കല്‍ ഹദ്ദാദ് നഗറിലെ ഭര്‍തൃ ഗൃഹത്തിലെത്തിയ ആയിഷ തൊട്ടടുത്ത ദിവസമാണ് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത്.
അതി രഹസ്യമായി തത്കാല്‍ പാസ്‌പോര്‍ട്ടും സന്ദര്‍ശന വിസയും സംഘടിപ്പിച്ച് യുവതി ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിനടുത്ത അനന്തംപള്ള സ്വദേശിനി ആയിഷ (30) യാണ് അത്യന്തം നാടകീയത സൃഷ്ടിച്ച് മുങ്ങിയത്. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന ബേക്കല്‍ ഹദ്ദാദ് നഗറിലെ സിദ്ദിഖിന്റെ ഭാര്യയാണ് ആയിഷ.
ഇവര്‍ക്ക് ആറും എട്ടും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ഒന്നര വര്‍ഷമായി സിദ്ദിഖ് മസ്‌ക്കറ്റിലാണ്. ആയിഷയും മക്കളും അനന്തംപള്ളയിലെ തറവാട് വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് താമസം. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് മക്കളോടൊപ്പം ബേക്കല്‍ ഹദ്ദാദ് നഗറിലെ ഭര്‍തൃ ഗൃഹത്തിലെത്തിയ ആയിഷ തൊട്ടടുത്ത ദിവസമാണ് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത്.
ജൂലായ് 20ന് രാവിലെ രണ്ട് കുട്ടികളെയും സ്വന്തം വീട്ടിലേല്‍പ്പിച്ച് ബേക്കല്‍ ഹദ്ദാദ് നഗറിലെ ഭര്‍തൃ വീട്ടുകാരോടൊപ്പം അജ്മീര്‍ ഉള്‍പ്പെടെയുള്ള പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരെ ധരിപ്പിച്ച് ആയിഷ കടന്നു കളയുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് ആയിഷയുടെ ഫോണ്‍ വിളി മക്കളെയും മാതാവിനെയും തേടിയെത്തിയിരുന്നു. രണ്ട് ദിവസത്തിനകം നാട്ടില്‍ തിരിച്ചെത്തുമെന്നാണ് ആയിഷ ഇവരെ ധരിപ്പിച്ചത്. പിന്നീട് യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ അനന്തംപള്ളയിലെ ബന്ധുക്കള്‍ ബേക്കല്‍ ഹദ്ദാദ് നഗറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതി രണ്ട് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീടുവിട്ടതാണെന്ന് ബോധ്യമായത്.
പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ യുവതി അതി രഹസ്യമായി കാഞ്ഞങ്ങാട്ടെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് അടിയന്തിര പ്രാധാന്യത്തോടെ ലഭിക്കുന്ന തത്കാല്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുവെന്നും സന്ദര്‍ശന വിസയില്‍ ആയിഷ ദുബായിലേക്ക് കടന്നുവെന്നും ബോധ്യപ്പെട്ടത്.
ദുരൂഹത നിറഞ്ഞ ഒളിച്ചോട്ടത്തിലെ നായിക ആയിഷയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment