Latest News

പുണ്യമാസമായ റമസാന്‍ വിടപറയുകയായി, നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍

കാസര്‍കോട്: [www.malabarflash.com] പുണ്യമാസമായ റമസാന്‍ വിടപറയുകയായി.വാനില്‍ ശവ്വാല്‍ പിറവി ദൃശ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പകല്‍ മുഴുവന്‍ നോമ്പ് നോററ്, രാത്രി നമസ്‌കാരാദി ആരാധനാകര്‍മ്മങ്ങളില്‍ നിരതമായി ആത്മീയശുദ്ധി കൈവരിച്ച വിശ്വാസികള്‍ നിര്‍ബന്ധദാനമായ സകാത്തും മററു ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച് സാമ്പത്തികശുദ്ധിയും കൈവരിക്കാനുളള ശ്രമത്തിലാണ്.

വിശുദ്ധ മാസത്തില്‍ പാവങ്ങളുടെ കണ്ണീരൊപ്പാനുളള പദ്ധതികളുമായി നാട് മുഴുവന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമായി.

ഖത്തര്‍ കാസര്‍കോട് നിയോജക മണ്ഡലം കെ.എം.സി.സി റമസാന്‍ റിലീഫ്

കാസര്‍കോട്: റമസാന്‍ റിലീഫിന്റെ ഭാഗമായി ഖത്തര്‍ കാസര്‍കോട് നിയോജക മണ്ഡലം കെ.എം.സി.സി. 51 കുടംബങ്ങള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജിക്ക് കൈമാറി. മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, കെ.പി. ആദം കുഞ്ഞി തളങ്കര, ഇ അബൂബക്കര്‍ ഹാജി, ഹാശിം കടവത്ത്, കെ.എസ്. അബ്ദുല്ലക്കുഞ്ഞി ഉദുമ, മൊയ്തീന്‍ കൊല്ലമ്പാടി, അന്‍വര്‍ ചേരങ്കൈ, മഹമൂദ് കൊളങ്കര, ഹമീദ് ബദിര, മുജീബ് കമ്പാര്‍, മുസ്തഫ ബാങ്കോട്, റഫീഖ് കുന്നില്‍, ഹമീദ് മാന്യ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മുഹമ്മദ് കണ്ടത്തില്‍, മുഹമ്മദ് കുന്നില്‍, ഗഫൂര്‍ എരിയാല്‍, കബീര്‍ തളങ്കര, സിദ്ധീഖ് എതിര്‍ത്തോട്, എ. എം.കടവത്ത്, അഡ്വ. വി.എം. മുനീര്‍, ബി.കെ. സമദ്, സി.മുഹമ്മദ് കുഞ്ഞി, എ.കെ. ഷാഫി, ഇബ്രാഹിം നാട്ടക്കല്‍, ഇ.ആര്‍. ഹമീദ്, അബ്ദുല്‍ റഹിമാന്‍ ആദൂര്‍, ശംസുദ്ദീന്‍ തളങ്കര, ഹാരിസ് ചൂരി, റാഷിദ് പൂരണം, മുത്തലിബ് പാറക്കെട്ട് സംബന്ധിച്ചു.

കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘം ചാരിറ്റി സെല്‍ റമളാന്‍ റിലീഫ് നടത്തി
കുമ്പള: കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘം ചാരിറ്റി സെല്‍ റമളാന്‍ റിലീഫിന്‍റെ ഭാഗമായി പവപ്പെട്ട കുടുംബങ്ങള്‍ക്ക് ക്വിറ്റും, നിര്‍ധനരായ 2 പെണ്‍ കുട്ടികള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണവും നടത്തി. അഗതികളായ കുടുംബങ്ങള്‍ക്ക് മാസാന്ത സമാശ്വാസ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കവും കുറിച്ചു.

പതിറ്റാണ്ടുകളിലതികമായി മത സാമൂഹിക ജീവ കാരുണ്യ മേഘലയില്‍ സജീവ സാനിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന സംഘടന ജീവ കാരുണ്യ മേഘലക്ക് ഊന്നല്‍ നല്‍കുന്നതിന് വേണ്ടി രൂപീകരിച്ച ചാരിറ്റി സെല്ലിന്‍റെ പ്രഥമ കര്‍മ്മ പരിപാടിയാണ് ഇത്. കൂടാതെ വിവാഹ ധന സഹായങ്ങളും, ചികില്‍സാ ധന സഹായങ്ങളും, വിദ്യാഭ്യാസ മേഘലയില്‍ പ്രോല്‍സാഹ്ന പരിപാടികളും സംഘടന ചെയ്ത് വരുന്നു. 

ശനിയാഴ്ച അസര്‍ നിസ്കാര ശേഷം കൊടിയമ്മ ത്വാഹാ നഗര്‍ ഊജാറില്‍ വെച്ച് നടന്ന മഹത്തായ പരിപാടി സ്ഥലം ഖത്തീബ് ബഹു. മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടിയമ്മ അദ്ധ്യക്ഷത വഹിച്ചു, അബ്ദുല്‍ റസാഖ് സൈനി, യൂസഫ് മുസ്ലിയാര്‍ തുടങ്ങിയവര്‍ റിലീഫ് വിതരണത്തിന് നേതൃത്വം നല്‍കി. ഹമീദ് ഊജാര്‍, ഹനീഫ് പൂക്കട്ട, യൂസഫ് ഊജാര്‍, അബ്ബാസ് അലി, ഇബ്രാഹീം എം.യു.,ഫൈസല്‍ ഊജാര്‍, ഇബ്രാഹീം ഊജാര്‍, ഐ.എം.ആര്‍., സിദ്ദീഖ് ദണ്ടഗോളി, അസീസ്, മൂസ മതക്കം, സാഹിര്‍, സവാദ്, മറ്റ് സംഘടനാ പ്രവര്‍ത്തകര്‍‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം ദര്‍ബാറക്കട്ട സ്വാഗതവും, അബ്ദുല്‍ റഹ്മാന്‍ അദ്രി നന്ദിയും പറഞ്ഞു.
കാരുണ്യം ഖിളരിയ്യ 2015 റംസാന്‍ കിററ് വിതരണം

ബേക്കല്‍: കാരുണ്യം ഖിളരിയ്യ 2015 റംസാന്‍ കിററ് വിതരണം വ്യവസായി കെ.എം അബ്ദുല്ല ഹാജി കാരുണ്യം ഖിളരിയ്യ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞഹമ്മദിനു നല്‍കി ഉല്‍ഘാടനം ചെയ്തു ഖിളരിയ്യ ജമാഅത്ത് ഖതീബ് അഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടതതി 75 കുടുംബങ്ങള്‍ക്ക് കിററ് വിതരണം െചയ്തു

Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.