സാന്റിയാഗോ: [www.malabarflash.com] കോപ്പ അമേരിക്ക കിരീടം ആതിഥേയരായ ചിലിയ്ക്ക്. ഫൈനലില്‍ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പിച്ചാണ് ചിലി കോപ്പയിലെ തങ്ങളുടെ ആദ്യ കിരീടം ചൂടിയത്. സ്‌കോര്‍ 4-2.
മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. അര്‍ജന്റീനയ്ക്കായി പെനാല്‍റ്റിയെടുത്ത ഹിഗ്വെയ്‌നും എവര്‍ ബെനേഗയും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ചിലി നാല് അവസരങ്ങളും വലയിലാക്കി.
ചിലിയുടെ മികച്ച കളിയ്‌ക്കൊപ്പം ഗോളെന്നുറച്ച പല അവസരങ്ങളും മുതലാക്കാനാകാതെ പോയതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment