Latest News

നടി അസിന്‍ വിവാഹിതയാകുന്നു

ചലച്ചിത്ര താരം അസിന്‍ വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ രാഹുല്‍ ശര്‍മ്മയുമായി അസിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ സ്ഥാപകനാണ് രാഹുല്‍ ശര്‍മ്മ. 'ആള്‍ ഈസ് വെല്‍' എന്ന പുതിയ ഹിന്ദി ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ വിവാഹതീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.[www.malabarflash.com]

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ ചിത്രം ഒഴികെ മറ്റൊരു ചിത്രത്തിനും അസിന്‍ ഡേറ്റ് നല്‍കിയിരുന്നില്ല.

വിവാഹജീവിതത്തിലേക്ക് കടക്കും മുമ്പ് തന്നെ കരാറില്‍ ഏര്‍പ്പെട്ട അവസാന സിനിമയും പൂര്‍ത്തിയാക്കണമെന്ന അസിന്റെ നിര്‍ബന്ധമാണ് വിവാഹം വൈകിപ്പിച്ചത്. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അസിനെ ഗജിനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കോളിവുഡിന്റെയും ബോളിവുഡിന്റെയും പ്രിയങ്കരിയാക്കിയത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറെക്കാലമായി ബോളിവുഡില്‍ ഗോസിപ്പ് നിലനിന്നിരുന്നു.




Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.