റാഞ്ചി:[www.malabarflash.com] ജാര്‍ഖണ്ഡിലെ ദേവ്ഗഢ് ദുര്ഗാക്ഷേത്ര നഗരിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പുലര്‍ച്ചെ അഞ്ച് മണിയോടെ ക്ഷേത്രത്തില്‍ തൊഴാനായി കാത്തുനിന്ന ഭക്തരില്‍ ചിലര്‍ ക്യൂ ചാടിക്കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഏകദേശം 80,000 ത്തോളം ഭക്തരാണ് 15 കിലോമീറ്ററോളം നീണ്ട ക്യൂവിലുണ്ടായിരുന്നത്.
ദേവ്ഗഢിലെ പുരാതനമായ ബെലബാഗന്‍ ക്ഷേത്രത്തിലെ സാവന്‍ സോംവാര്‍ ഉത്സവത്തിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഗംഗയിലെ പുണ്യതീര്‍ഥം ഭഗവാന് ശിവന് ധാര ചെയ്യുന്ന ചടങ്ങാണ് സാവന്‍ സോംവാര്‍ ആഘോഷത്തിലെ പ്രധാന ചടങ്ങ്.
എല്ലാവര്‍ഷവും ആഗസ്ത് മാസത്തില്‍ ഈ പൂജകള്‍ക്കായി ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്താറുള്ളത്.
ദേവ്ഗഢിലെ പുരാതനമായ ബെലബാഗന്‍ ക്ഷേത്രത്തിലെ സാവന്‍ സോംവാര്‍ ഉത്സവത്തിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഗംഗയിലെ പുണ്യതീര്‍ഥം ഭഗവാന് ശിവന് ധാര ചെയ്യുന്ന ചടങ്ങാണ് സാവന്‍ സോംവാര്‍ ആഘോഷത്തിലെ പ്രധാന ചടങ്ങ്.
എല്ലാവര്‍ഷവും ആഗസ്ത് മാസത്തില്‍ ഈ പൂജകള്‍ക്കായി ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്താറുള്ളത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment