Latest News

അറവ്ശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന പോത്ത് കുതറിയോടി; ആളുകള്‍ ചിതറിയോടി

തൃക്കരിപ്പൂര്‍:[www.malabarflash.com] അറവ്ശാലയിലേക്ക് കൊണ്ട് പോകും വഴി കുതറി ഓടിയ പോത്ത് അര മണിക്കൂറോളം വെള്ളാപ്പില്‍ ഭീതി പരത്തി. വെള്ളാപ്പ് മുതല്‍ മീലിയാട്ട് വരെ റോഡില്‍ തലങ്ങും വിലങ്ങും ഓടിയ പോത്തിനെ തളക്കാനുള്ള അറവ്ശാല അധികൃതരുടെ ശ്രമം വിജയിച്ചില്ല.

റോഡില്‍ പരാക്രമം നടത്തിക്കൊണ്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പരിഭ്രാന്തിയുണ്ടാക്കിയ പോത്തിനെ ഒടുവില്‍ അര മണിക്കൂര്‍ ബൈക്കില്‍ പിന്തുടര്‍ന്നവര്‍ വലയും കയറും ഉപയോഗിച്ച് പിടിച്ചു കെട്ടുകയായിരുന്നു.
ഏറെ പാടുപെട്ടാണ് പോത്തിനെ തളക്കാന്‍ കഴിഞ്ഞത്. ഇതിന് ശ്രമം നടത്തിയവര്‍ക്ക് നേരെ അക്രമാസക്തമായി പോത്ത് പാഞ്ഞടുക്കുകയായിരുന്നു.
പലരും പ്രാണരക്ഷാര്‍ത്ഥം ചിതറിയോടുകയാണുണ്ടായത്. ഓട്ടത്തിനിടയില്‍ ചിലര്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. 

തൃക്കരിപ്പൂരിലെ പല ഭാഗങ്ങളിലും പോത്ത് ഇളകി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പോത്തുകളെ അറവ് ശാലകളിലേക്ക് കൊണ്ടുപോകുമ്പോള്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. അശ്രദ്ധമായി പോത്തുകളെ കൊണ്ടു പോകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.
അറവ് ശാലകളില്‍ എത്തിയ ശേഷം പോത്തുകള്‍ വിരണ്ടോടുന്ന സംഭവങ്ങളും സാധാരണമാകുകയാണ്. അനധികൃത അറവ്ശാലകളും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ലൈസന്‍സ് നല്‍കുന്നതിലെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പുതുക്കി നല്‍കരുതെന്ന ആവശ്യം ജനങ്ങളില്‍ നിന്നുയരുന്നുണ്ട്. എന്നാല്‍ ഇത്തരം ആവശ്യങ്ങളെ ബന്ധപ്പെട്ടവര്‍ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. പോത്തുകളുടെ ആക്രമണത്തില്‍ പരിക്കേറ്റവും ഏറെയാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.