Latest News

അഭിലാഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം നല്‍കും

കാഞ്ഞങ്ങാട്: [www.malabarflash.com] കൊല്ലപ്പെട്ട ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് കടപ്പുറത്തെ അഭിലാഷിന്റെ നിര്‍ധന കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കാസര്‍കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരനെ അറിയിച്ചു.

അഭിലാഷിനെ തന്റെ സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്വാമി നിത്യാനന്ദ കോളേജ് പരിസരത്തുള്ള വെള്ളക്കെട്ടില്‍ മുക്കിക്കൊന്നത് 2014 നവബംര്‍ 15നാണ്. ക്രൂരമായ കൊലപാതകം നടന്നിട്ട് ഏതാണ്ട് 10 മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും അഭിലാഷിന്റെ നിര്‍ധന കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം നാളിതുവരെ ലഭിച്ചതുമില്ല. 

ഇതേതുടര്‍ന്ന് ഇക്കഴിഞ്ഞ 12ന് ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അഭിലാഷിന്റെ നിര്‍ധന കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തു.
കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്‍, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരേയും നേരില്‍ കണ്ട് ഡിസിസി പ്രസിഡണ്ട്, അഭിലാഷിന്റെ കുടുംബത്തിന്റെ ദയനീയമായ ചുറ്റുപാടുകള്‍ ബോധ്യപ്പെടുത്തി.
കൊല്ലപ്പെട്ട കാഞ്ഞങ്ങാട് കടപ്പുറത്തെ അഭിലാഷിന്റെ നിര്‍ദ്ദന കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച രാവിലെ ഫോണിലൂടെ അറിയിച്ച വിവരം ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരന്‍ അഭിലാഷിന്റെ വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കുന്നു.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച രാവിലെ ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരനെ ഫോണില്‍ ബന്ധപ്പെട്ട് അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി നല്‍കിയ ഈ വിവരം ഡിസിസി പ്രസിഡണ്ട് അഭിലാഷിന്റെ വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.പി.മോഹനന്‍, എന്‍.കെ.രത്‌നാകരന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.പി.മധു, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുഹാസ്, ബൂത്ത് പ്രസിഡണ്ട് വി.കെ.ഹരിദാസ് തുടങ്ങിയവര്‍ ഡിസിസി പ്രസിഡണ്ടിനോടൊപ്പമുണ്ടായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.