Latest News

മുങ്ങി മരിച്ച സുമോദിനും അക്ഷയ്ക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഉദുമ[www.malabarflash.com]:ശനിയാഴ്ച വൈകുന്നേരം നാലാംവാതുക്കള്‍ സ്‌കൂളിന് പിറക് വശമുളള പറമ്പിലെ കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണീരോടെ വിട.

നാലാംവാതുക്കലിലെ മോഹനന്റെ മകനും പാലക്കുന്ന് അംബിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സുമോദ് (16), നാലാംവാതുക്കലിലെ പുരുഷോത്തമന്റെ മകനും കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അക്ഷയ് (16) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പിറകിലുളള ടി.വി കുളത്തില്‍ മുങ്ങി മരിച്ചത്.
ഞായറാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ സുമേഷിന്റെ മൃതദേഹം കാസര്‍കോട് കോട്ടക്കണിയിലെ മാതാവിന്റെ വീട്ടിലേക്കും അക്ഷയ്‌യുടെ മൃതദേഹം നാലാംവാതുക്കലിലെ വീട്ടിലുമെത്തിച്ചു.

വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഒരു നോക്കുകാണാന്‍ സമൂഹത്തിന്റെ നാനാതുറകളിലുമുളള നുറുകണക്കിനാളുകളാണ് കോട്ടക്കണിയിലെയും ഉദുമയിലെയും വീട്ടിലെത്തിയത്.[www.malabarflash.com]

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്ഷയുടെ മൃതദേഹം ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തൊട്ടടുത്തുളള വീട്ടിലെത്തിച്ചത്.ഇവിടെ രാവിലെ മുതല്‍ തന്നെ സഹ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളടക്കമുളള നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. വീടിന്റെ മുററത്ത് അക്ഷയുടെ ചേതനയററ ശരീരം കിടത്തിയതോടെ കൂട്ട നിലവികള്‍ ഉയര്‍ന്നു. ആര്‍ക്കും ആരെയും അശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.


മൃത്യദേഹം ഒരു നോക്കുകാണാനെത്തിയവരുടെ നിര റോഡുവരെ നീണ്ടു. സ്ത്രീകളും കുട്ടികളുമാടക്കമുളളവര്‍ കണ്ണീരോടെ അക്ഷയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പിന്നീട് വിട്ടു വളപ്പില്‍ സംസ്‌കരിച്ചു.[www.malabarflash.com]

എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, തഹസിദാര്‍ വൈ.എം.സി സുകുമാരന്‍, ബാര വില്ലേജ് ഓഫീസര്‍ എം.വി. കുഞ്ഞമ്പു, സിപിഎം നേതാക്കളായ കെ.സന്തോഷ്‌കുമാര്‍, ടി.വി കൃഷ്ണന്‍, കെ.വി അരവിന്ദന്‍, മധു മുദിയക്കാല്‍, മുസ്‌ലിം ലീഗ് നേതാക്കളായ കെ.എ മുഹമ്മദലി, സത്താര്‍ മുക്കുന്നോത്ത്, കോണ്‍ഗ്രസ്സ് നേതാക്കളായ ചന്ദന്‍ നാലാംവാതുക്കല്‍, ഗിരീഷ് നമ്പ്യാര്‍, വേണുഗോപാല്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.