Latest News

കന്നഡ മഹാകവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറൈ അന്തരിച്ചു

കാസര്‍കോട്: [www.malabarflash.com] കന്നഡ മഹാകവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ കയ്യാര്‍ കിഞ്ഞണ്ണറൈ അന്തരിച്ചു. 101 വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പെര്‍ഡാലയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

സ്വാതന്ത്ര്യ സമര സേനാനിയും കവിയും അധ്യാപകനും ഗവേഷകനും പത്രപ്രവര്‍ത്തകനും ജനപ്രതിനിധിയുമായി സര്‍വ മേഖലകളിലും തിളങ്ങിയ മഹാകവിയുടെ ശതാബ്ദിയാഘോഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു.

ഉള്ളൂരിന്റെ മലയാള സാഹിത്യ ചരിത്രം, ആശാന്റെ ചണ്ഡാലഭിക്ഷുകി, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികള്‍ കയ്യാര്‍ കിഞ്ഞണ്ണറൈ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്നടയില്‍ 12ഉം തുളവില്‍ ഒന്നുമായി 13 കാവ്യസമാഹാരങ്ങളെഴുതി.[www.malabarflash.com] 

1915 ല്‍ ദുഗ്ഗപ്പ ദയ്യക്കാ റായി ദമ്പതികളുടെ മകനായി ജനിച്ച കിഞ്ഞണ്ണറൈ 12ാം വയസില്‍ തന്നെ സുഷീല എന്ന കാവ്യമെഴുതി കഴിവ് തെളിയിച്ചു. എം.എക്ക് ശേഷം സംസ്‌കൃത വിദ്വാനായി ജോലി നോക്കിയ ശേഷം മംഗലാപുരത്ത് പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് വൈക്കം മുഹമ്മദ് ബഷീറും തകഴിയും എസ്.കെ പൊറ്റക്കാടും ടി. ഉബൈദും ഗോവിന്ദപൈയുമൊക്കെയായി അടുത്ത ബന്ധമായിരുന്നു. സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്..[www.malabarflash.com] 

സ്വാതന്ത്ര്യസമരത്തില്‍ ആവേശം പൂണ്ട്് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ അറസ്റ്റ് വരിച്ചു. 16 വര്‍ഷം ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റായി പൊതുപ്രവര്‍ത്തകനായും തിളങ്ങി. ഇതിനിടെ എഴുതിയ ഐക്യഗാന, പുനര്‍നവ, ശതമാനത ഗാന, കൊറഗ തുടങ്ങിയവ ഏറെ ശ്രദ്ധേയമാണ്. എന്നപ്പെ തുളുവപ്പെ എന്ന കാവ്യത്തിന് തുളു ഭാഷയില്‍ പ്രഥമസ്ഥാനമുണ്ട്. എട്ട് ഗദ്യസമാഹാരങ്ങളില്‍ രാഷ്ട്രകവി ഗോവിന്ദപൈയുടെ ജീവചരിത്രവുമുണ്ട്. രണ്ട് കഥാസമാഹാരവും സ്വാതന്ത്ര്യസമരം പ്രമേയമാക്കി വിരാഗിണി എന്ന നാടകവും എഴുതി. ബാലസാഹിത്യത്തിലും കൈവെച്ച കിഞ്ഞണ്ണറൈയുടെ നാല് കന്നട വ്യാകരണ ഗ്രന്ഥങ്ങള്‍ കന്നട ഭാഷയുടെ അടിസ്ഥാന പ്രമാണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്..[www.malabarflash.com] 

1969ല്‍ രാഷ്ട്രപതിയില്‍ നിന്ന് അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി. കവിതയ്ക്ക് കര്‍ണാടക, മദ്രാസ്, മൈസൂര്‍, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ഹമ്പി, മംഗലാപുരം സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കര്‍ണാടകയിലെ പ്രധാനപുരസ്‌കാരങ്ങളായ നടോജ, പമ്പ തുടങ്ങിയ അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.