കോഴിക്കോട്:[www.malabarflash.com] കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എന്‍.സി.സി കേഡറ്റ് വെടിയേറ്റ് മരിച്ചു. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍ കൊളെജ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണ(19)യാണ് വെടിയേറ്റ് മരിച്ചത്. സ്വാതന്ത്രദിന പരേഡിനോടനുബന്ധിച്ച് എന്‍.സി.സി കേഡറ്റുകള്‍ക്കുള്ള പരിശീലന പരിപാടിക്കിടെയാണ് സംഭവം.
ഉച്ചക്ക് രണ്ട് മണിയോടെ പരിശീലനം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനു പിരിഞ്ഞ നേരത്താണ് വെടിയേറ്റത്. തുടര്‍ന്ന് 2.15 ഓടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനോട് ചേര്‍ന്ന ഭാഗത്താണ് വെടിയേറ്റത്. സംഭവത്തില്‍ എന്‍.സി.സി അന്വേഷണത്തിനു ഉത്തരവിട്ടു. സംഭവം എങ്ങനെയെന്ന് അറിയില്ലെന്ന് എന്‍.സി.സി ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആനന്ദ് പറഞ്ഞു.
അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നാണ് പൊലിസ് ആദ്യം അറിയിച്ചത്. എന്നാല്‍ ധനുഷ് പരിശീലനത്തിനിടെ സ്വയം വെടിവെക്കുകയായിരുന്നുവെന്നാണ് എന്‍.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട് മണിക്ക് സംഭവം നടന്നിട്ടും പൊലിസില്‍ നാല് മണിയോടെ മാത്രമാണ് വിവരം അറിയിക്കുന്നത്. നടക്കാവ് പൊലിസ് കേസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ട്. കൊല്ലം സ്വദേശിയാണ് ധനുഷ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment