ന്യൂഡല്‍ഹി: [www.malabarflash.com]ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. മലയാളി ഹോക്കി താരം പി.ആര്. ശ്രീജേഷിന് അര്‍ജുന അവാര്‍ഡും ലഭിച്ചു. ഖേല്‍ര്തന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമാണു സാനിയ. സാനിയയുടെ അടുത്തകാലത്തെ മികച്ച പ്രകടനമാണു ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ എത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര കായിക മന്ത്രാലയം സാനിയയെ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്.
ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷിന് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അര്‍ജുന അവാര്‍ഡ് നല്‍കിയത്. ലോകഹോക്കിയിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് ശ്രീജേഷ്. രോഹിത് ശര്‍മ (ക്രിക്കറ്റ്), എം.ആര്.പൂവമ്മ (അത്ലറ്റിക്സ്), ദീപക് കര്‍മാര്‍ക്കര്‍ (ജിംനാസ്റ്റിക്സ്), ജിത്തു റായ് (ഷൂട്ടിംഗ്), സരിതാദേവി (ബോക്സിംഗ്), കെ. ശ്രീകാന്ത് (ബാഡ്മിന്റണ്‍) എന്നിവരടക്കം 17 പേരാണ് ഇത്തവണ അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.
അതേസമയം, ഇത്തവണ മലയാളികളില്‍ ശ്രീജേഷില്‍ മാത്രം അര്‍ജുന അവാര്‍ഡ് ഒതുങ്ങി. കഴിഞ്ഞ വര്‍ഷം അഞ്ചു മലയാളികള്‍ക്ക് അര്‍ജുന ലഭിച്ചിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment