Latest News

മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന വനിത തടവുകാരി ഭിത്തിതുരന്നു രക്ഷപെട്ടു

കോഴിക്കോട്: [www.malabarflash.com] കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന വനിത തടവുകാരി ഭിത്തിതുരന്നു രക്ഷപെട്ടു. മോഷണക്കേസില്‍ പിടിക്കപ്പെട്ട റിമാന്‍ഡിലായിരുന്നു പരപ്പനങ്ങാടി സ്വദേശിനി നസീമയാണ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് നസീമ. അടുക്കള ജോലിക്കാരി ചമഞ്ഞ് വീടുകളില്‍ കയറി ആളുകളെ മയക്കികെടുത്തി സ്വര്‍ണം തട്ടിയെടുക്കുന്നതാണ് സസീമയുടെ പതിവുരീതി.

ഇവര്‍ റിമാന്‍ഡിലായതോടെ മാനസികരോഗം അഭിനയിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര എത്തുകയായിരുന്നുവെന്ന് പോലീസിനു സംശയമുണ്ട്. ഇവര്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ തുടങ്ങി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.