Latest News

വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും മൊബൈല്‍ ഫോണ്‍, പുതിയ ആപ്ലിക്കേഷനുമായി ആന്റോ

പാലാ:[www.malabarflash.com] വാഹനം ഓടിക്കുന്നതൊഴികെയുള്ള എല്ലാ നിയന്ത്രണവും മൊ ബൈല്‍ ഫോണ്‍ വഴി നടത്താവുന്ന പുതിയ കണ്ടുപിടിത്തവുമായി പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനിയറിംഗ് കോളജിലെ ഇലട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം എംടെക് വിദ്യാര്‍ഥി രംഗത്ത്. പാലാ പാലയ്ക്കല്‍ ആന്റോ മാനുവലാണ് മൊബൈല്‍ ഫോണ്‍ സാധ്യതകള്‍ സ്വന്തം വാഹനത്തിലും പരീക്ഷിച്ചു വിജയം കണ്ടത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇരുപതു മീറ്റര്‍ അകലെ നിന്നു വരെ വാഹനം ലോക്കു ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും സാധിക്കും. വാഹനത്തിലെ എസി കണ്‍ട്രോള്‍ ചെയ്യാം. വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുകയും ഗ്ലാസുകള്‍ താഴ്ത്തുകയും ചെയ്യാവുന്ന ഈ മൊബൈല്‍ ടെക്‌നോളജി കുറഞ്ഞ ചെലവില്‍ ഏതു വാഹനത്തിലും ഘടിപ്പിക്കാം. ചെറിയ ഒരു ഉപകരണം ഘടിപ്പിക്കണമെന്നു മാത്രം. മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ട്രോയിഡ് സാങ്കേതികത്വമാണ് ഇതിനുപയോഗിക്കുന്നത്. വാഹന ഉടമയുടെ മെബൈല്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. വില കൂടിയ കാറുകളിലുള്ള എല്ലാ സുരക്ഷിതത്വസംവിധാനങ്ങളും നമ്മുടെ കാറുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മോനിട്ടര്‍ ചെയ്യാം. അപകടം നടന്നാലും വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു സന്ദേശം നല്‍കും.

തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റിന് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്റോ. കോളേജ് ഇലട്രോണിക്‌സ് വിഭാഗം മേധാവി ഡോ. മധുകുമാറും അധ്യാപകരായ അരുണ്‍, ശ്രീഷ് എന്നിവരും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പാലാ പാലയ്ക്കല്‍ മാനുവലിന്റെ മകനാണ് ആന്റോ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.