Latest News

സ്വപ്ന സാക്ഷാത്കാരത്തിനു പിന്നാലെ കുഞ്ഞമ്മയ്ക്ക് അന്ത്യയാത്രയും

പത്തനംതിട്ട: [www.malabarflash.com] ദാനം നല്‍കിയ ഭൂമിയില്‍ ഉയര്‍ന്ന ആംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് കുഞ്ഞമ്മയുടെ അന്ത്യയാത്രയുടെ വേദിയുമായി. താന്‍ ദാനമായി നല്‍കിയ ഭൂമിയില്‍ പണിതീര്‍ത്ത ആംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ മലയാലപ്പുഴ താഴം ഇളവുംതുണ്ടില്‍ ഇ.ജി. കുഞ്ഞമ്മയുടെ (80) മരണം ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി.

മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു കുഞ്ഞമ്മയുടെ അന്ത്യയാത്ര. വെളളിയാഴ്ച ഉച്ചകഴിഞ്ഞു രണേ്ടാടെ മലയാലപ്പുഴ താഴം നവജീവകേന്ദ്രത്തിന് സമീപം പണിതീര്‍ത്ത ആംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളത്തിനിടെ കുഴഞ്ഞുവീണ കുഞ്ഞമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാലപ്പുഴ താഴം പ്രദേശത്തിന്റെ ആവശ്യമായിരുന്ന ആംഗന്‍വാടി കെട്ടിടത്തിനായി ഒരുവര്‍ഷം മുമ്പാണു കുഞ്ഞമ്മ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിടം പണിയണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിസബേത്ത് അബുവിന്റെ ഫണ്ടില്‍ നിന്നും ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. വെളളിയാഴ്ച ഉച്ചകഴിഞ്ഞു മന്ത്രി അടൂര്‍ പ്രകാശ് കെട്ടിടം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തികഴിഞ്ഞപ്പോഴാണ് കുഞ്ഞമ്മ കുഴഞ്ഞുവീണത്. നേരത്തെ യോഗത്തില്‍ പ്രാര്‍ഥനാഗാനം ചൊല്ലിയത് കുഞ്ഞമ്മയായിരുന്നു. കുഴഞ്ഞുവീണ ഇവരെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പോലീസ് വാഹനത്തില്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതനായ ഗോപാലപിള്ളയാണ് ഭര്‍ത്താവ്. മക്കള്‍ : ലത, ഗോപി, ശശി, വിജയലക്ഷ്മി (ചെന്നൈ), ബാലന്‍. മരുമക്കള്‍ : രവി, ശ്യാളമ, ചന്ദ്രിക, സെല്‍വരാജ് (ചെന്നൈ).

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.