Latest News

പോലീസിനെ കണ്ടു ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു

കുന്നംകുളം: [www.malabarflash.com] അക്കിക്കാവ്‌ റോയല്‍ എന്‍ജിനീയറിങ്‌ കോളജിലെ വിദ്യാര്‍ഥി കിണറ്റില്‍ വീണ്‌ മരിച്ചു. വെളളിയാഴ്ച രാത്രി പോലീസ്‌ നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന്‌ ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണ്‌ മരിക്കുകയായിരുന്നു. 

മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും പട്ടാമ്പി സ്വദേശിയുമായ ഷെമീം (20) ആണ്‌ മരിച്ചത്‌. 

കോളജില്‍ എസ്‌.എഫ്‌.ഐ-കെ.എസ്‌.യു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ റെയ്‌ഡാണ്‌ വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ചത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌. ശനിയാഴ്ച കുന്നംകുളത്ത്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.