Latest News

യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് നഗ്നനാക്കി മര്‍ദ്ദിച്ചു; 14 പേര്‍ അറസ്റ്റില്‍

മാംഗളൂര്‍:[www.malabarflash.com] സഹപ്രവര്‍ത്തകയ്ക്ക് കടം നല്‍കാന്‍ എ.ടി.എമ്മിലേക്ക് പോയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് നഗ്നനാക്കി മര്‍ദ്ദിച്ചു.

മംഗളൂരുവിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. ലോക്കല്‍ ചാനലുകള്‍ സംഭവ പുറത്തുവിട്ടതോടെ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 14 പേരെ അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : മാംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ മാനേജരാണ് യുവാവ്. ഇതേസ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. യുവതി മാനേജറോട് 2000 രൂപ കടം ചോദിച്ചിരുന്നു. എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. ആയുധവുമായെത്തിയ സംഘം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിക്കും മര്‍ദ്ദനമേറ്റു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.