Latest News

വിവാദ ആള്‍ദൈവം രാധേ മാ പാക്ക് ചാരയെന്ന് ആരോപണം

മുംബൈ:[www.malabarflash.com] വിവാദ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാധേ മാ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരയാണെന്ന ആരോപണവുമായി മതസംഘടന രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു മതസംഘടന മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസിനെ സമീപിച്ചു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ബ്രോയ് ലി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏത് മതസംഘടനയാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അപരിചിതനായ അനുയായിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ രാധേ മാ നിര്‍ബന്ധിച്ചതായി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്ര കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോളി പറഞ്ഞിരുന്നു.

നേരത്തേ, രാധേ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് യുവതി പരാതിനല്‍കിയിരുന്നു. 32കാരിയായ നിക്കി ഗുപ്തയാണ് പരാതി നല്‍കിയത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.