കാഞ്ഞങ്ങാട്: [www.malabarflash.com] ജില്ലാ ആശുപത്രിയില്‍ ബൈക്കിലെത്തിയ അഞ്ജാതനായ യുവാവ് ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറി.
യുവതി ബഹളം വെച്ചതിനെ തുടര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് ആശുപത്രി കോമ്പൗണ്ടില്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു.
അല്‍പ്പ സമയത്തിനകം വസ്ത്രം മാറി യുവാവ് തിരിച്ചെത്തി ബൈക്ക് എടുത്തുകൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും യുവാവിനെക്കുറിച്ച് സംശയം തോന്നിയ പരിസര വാസികള്‍ പിടികൂടാന്‍ ശ്രമം നടത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
മോട്ടോര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ ബൈക്കിന്റെ ഉടമയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ടി പോലീസ് കാഞ്ഞങ്ങാട് ജോ. ആര്‍ടിഏ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ജില്ലാ ആശുപത്രി പരിസരത്ത് കൂടുതല്‍ പോലീസുകാരെ സുരക്ഷാ ജോലിക്ക് നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment