Latest News

നഗ്നസെല്‍ഫി സ്ത്രീധനമായി ചോദിച്ച യുവാവ് ജയിലിലായി

മുംബൈ:[www.malabarflash.com] സമൂഹത്തെ ബാധിച്ച ജീര്‍ണതകള്‍ പലതും കാലഘട്ടം മാറിയതനുസരിച്ചു ചരിത്രത്തിന്റെ ഭാഗമായെങ്കിലും നമ്മുടെ നാട്ടില്‍ ഇന്നും കണക്കു പറഞ്ഞു സ്ത്രീധനം മേടിക്കുന്ന പതിവ് കാണാം. കാലം മാറി ന്യൂജനറേഷനില്‍ എത്തിയപ്പോളും കാര്യങ്ങള്‍ക്കു വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍, മഹാരാഷ്ട്രയിലെ താനെയില്‍ താമസിക്കുന്ന ജിതേന്ദ്ര എന്ന 33-കാരന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ ആവശ്യപ്പെട്ടതു പണവും സ്വര്‍ണവും മാത്രമല്ല. സെല്‍ഫിയുടെ കാലമല്ലേ. അതിനാല്‍ പെണ്‍കുട്ടിയുടെ ഒരു സെല്‍ഫി കൂടി വേണമെന്നും ജിതേന്ദ്ര പറഞ്ഞു. വെറും സെല്‍ഫിയല്ല, നഗ്ന സെല്‍ഫി.[www.malabarflash.com]




വിവാഹം ഉറപ്പിക്കണമെങ്കില്‍ നഗ്ന സെല്‍ഫി അയച്ചു നല്‍കണമെന്നു ജിതേന്ദ്ര പലവട്ടം പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. തന്റെ വീട്ടുകാരോടും ജിതേന്ദ്ര തന്റെ ന്യൂജനറേഷന്‍ ആഗ്രഹം പറഞ്ഞു. കല്യാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി പെണ്‍കുട്ടിയുടെ വീട്ടില്‍ പോയ ജിതേന്ദ്രയുടെ ബന്ധുക്കള്‍ സ്ത്രീധനമായി മൂന്നു ലക്ഷം രൂപയും ഒരു പുതിയ മോട്ടോര്‍ സൈക്കിളും നല്‍കണമെന്നു പറഞ്ഞു. ഇതു കൂടാതെ മകന്‍ പറഞ്ഞ ചിത്രം അയച്ചു നല്‍കുന്ന കാര്യം മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. ഇതു കേട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞെട്ടി. [www.malabarflash.com]

പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി ചെന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിതേന്ദ്ര അഴിക്കുള്ളിലുമായി. ഇത്തരമൊരു സെല്‍ഫി പെണ്‍കുട്ടിയോടു ജിതേന്ദ്ര ആവശ്യപ്പെട്ടതു കൂടുതല്‍ സ്ത്രീധനം ചോദിക്കുവാനാകാം എന്നതാണു പോലീസ് നിഗമനം.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.