Latest News

രഞ്ജിനി ഹരിദാസും അമേരിക്കല്‍ മലയാളിയും തമ്മിലുള്ള കേസ് റദ്ദാക്കി

കൊച്ചി: [www.malabarflash.com]നെടുമ്പാശേരി രാജ്യാന്തരവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള വരി തെറ്റിച്ചതുമായി ബന്ധപ്പെട്ട്‌ ടിവി അവതാരകയായ രഞ്‌ജിനി ഹരിദാസും അമേരിക്കന്‍ മലയാളിയും തമ്മിലുണ്ടായ കേസ്‌ ഹൈക്കോടതി റദ്ദാക്കി.

ഇരുവരും കോടതിക്കു പുറത്തു കേസ്‌ ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ്‌ ജസ്‌റ്റിസ്‌ പി. ഉബൈദ്‌ കേസ്‌ റദ്ദാക്കിയത്‌. 



2013 ല്‍ യു.എസ്‌. സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ രഞ്‌ജിനി വരിതെറ്റിച്ചതിനെ ചൊല്ലിയാണു പൊന്‍കുന്നം സ്വദേശി ബിനോയ്‌ ചെറിയാനുമായി തര്‍ക്കമുണ്ടായത്‌. ഇരുവരും അസഭ്യം പറയുകയും രഞ്‌ജിനിയും ബിനോയിയുടെ ഭാര്യയും പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ ഇരുവര്‍ക്കുമെതിരേ നെടുമ്പാശേരി പോലീസ്‌ കേസെടുത്തത്‌.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.