മുംബൈ:[www.malabarflash.com] മൂന്നരക്കിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ യുവതി മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ദുബൈയില്‍നിന്ന് തിങ്കളാഴ്ച രാവിലെ ജെറ്റ് എയര്‍വേസില്‍ ഇറങ്ങിയ കാസര്‍കോട് സ്വദേശിനി ഫാത്തിമുത്ത് റുബീന(39)യെയാണ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് അറസ്റ്റ് ചെയ്തത്.
ഒന്നരലക്ഷം രൂപ കെട്ടിവെച്ച ഇവരെ കോടതി ജാമ്യത്തില്‍വിട്ടു. പെരുമാറ്റത്തില്‍ സംശയംതോന്നിയതും സ്ഥിരം യാത്രക്കാരിയാണെന്നതുമാണ് പരിശോധനക്ക് വഴിവെച്ചതെന്ന് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
മൂന്ന് പ്‌ളാസ്റ്റിക് കവറുകളില്‍ ബാഗില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. പിടിച്ചെടുത്ത 3,495 ഗ്രാം സ്വര്‍ണത്തിന് 83,41,604 രൂപ വിലവരും.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment