Latest News

കണ്ണൂര്‍ നഗരത്തില്‍ പുലികള്‍ നിറഞ്ഞാടി

കണ്ണൂര്‍: [www.malabarflash.com] ഓണനിലാവിനെ വരവേറ്റ് കണ്ണൂര്‍ നഗരത്തില്‍ പുലിക്കൂട്ടം നിറഞ്ഞാടി, ഒപ്പം വനിതാ ശിങ്കാരിമേളവും. ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ലൈബ്രറിയുമാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചത്.

തൃശൂരില്‍നിന്നുള്ള പൂന്തോള്‍ ദേശം പുലിക്കളി ടീമിന്റെ അകമ്പടിയോടെയാണ് ഘോഷയാത്രയ്ക്ക് തുടക്കമായത്. എട്ട് വനിതാ ശിങ്കാരിമേള ടീമുകള്‍ അണിചേര്‍ന്നു. എട്ട് വാദ്യസംഘത്തിലെ ഇരുനൂറോളം പേരും. പത്തു പുലികളും. ആയിരങ്ങളാണ് റോഡിനിരുവശവും ഘോഷയാത്ര കാണാന്‍ തടിച്ചുകൂടിയത്. 

വൈകിട്ട് നാലോടെ വിളക്കുംതറ മൈതാനിയില്‍നിന്ന് തുടങ്ങിയ ഘോഷയാത്ര ഏഴോടെ ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. ശിങ്കാരി മേള മത്സരത്തില്‍ അണിനിരന്ന ടീമുകള്‍ മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ പ്രദര്‍ശനം കാഴ്ചവച്ചു. 

സ്ത്രീ ശക്തി ചെറുപുഴ, സ്വരലയ വാദ്യസംഘം പട്ടാന്നൂര്‍, ജ്വാലാ വനിതാ സംഘം തവിടിശേരി, വയലോരം പുഞ്ചവയല്‍, വൈവിധ്യ ശിങ്കാരിമേളം തോപ്പിലായി, കടലോരം വനിതാ വാദ്യ സംഘം, സൗപര്‍ണിക ശിങ്കാരി മേളം ആലക്കാട്, തേജസ്വിനി വാദ്യകലാസംഘം എയ്യന്‍കല്ല് ടീമുകളാണ് മത്സരത്തില്‍ പങ്കാളികളായത്. 

വിളക്കുംതറ മൈതാനിയില്‍ കലക്ടര്‍ പി ബാലകിരണ്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, വൈസ് പ്രസിഡന്റ് എം മോഹനന്‍, ഡിടിപിസി സെക്രട്ടറി സജിവര്‍ഗീസ്, പി വി പുരുഷോത്തമന്‍, കെ സി ഗണേശന്‍, നഗരസഭാ കൗണ്‍സിലര്‍ ഏറമ്പള്ളി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

ഡിടിപിസിയുടെ ഓണനിലാവില്‍ ചൊവ്വാഴ്ച ശാസ്ത്രനൃത്യം, ഒട്ടകപ്പക്ഷി ഡാന്‍സ്, ഡോള്‍ ഡാന്‍സ് എന്നിവ അരങ്ങേറി. ബുധനാഴ്ച തലക്കാവേരി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ നൃത്തനൃത്യങ്ങള്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.