Latest News

ഷാഹുല്‍ ഹമീദ് വധം: അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം

ഉദുമ[www.malabarflash.com]: മുക്കൂട് സ്വദേശിയും ഉദുമ കണ്ണംകുളത്തെ ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദിനെ സഹോദരനോടൊപ്പം മരണ വീട്ടിലേക്ക് പോകുമ്പോള്‍ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ പാക്യാരയിലെ റഹീസ്, കാഉ എന്ന ഇര്‍ഷാദ്, ആസിഫ്, ശിഹാബ്, ഷാഹിദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌.

കേസിലെ മററു പ്രതികളായ സര്‍ഫറാസ്, ഹാറൂഫ്, സബീര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

മെയ് 12ന് രാത്രി 1 മണിയോടെ ഉദുമ പടിഞ്ഞാറിലെ ബന്ധു മരിച്ച വിവരമറിഞ്ഞ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കരിപ്പോടി ഗ്രീന്‍വുഡ്‌സ് സ്‌കൂളിനടുത്ത് വച്ച് എട്ടംഗ സംഘം ഷാഹുലിനെയും സഹോദരനേയും തടഞ്ഞു നിര്‍ത്തി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഷാഹുല്‍ ഹമീദ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.

സി.പിഎം പ്രവര്‍ത്തകരെ അക്രമിക്കാന്‍ കാത്തിരുന്ന സംഘം ആളുമാറി ഷാഹുല്‍ ഹമീദിനെയും, ബാദുഷയെയും അക്രമിക്കുകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.