Latest News

ബല്‍മട്ടയിലെ ആപ്പിള്‍ കമ്പ്യൂട്ടര്‍ ഷോറൂമില്‍ കവര്‍ച്ച; 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കവര്‍ന്നു

മംഗളൂരു: [www.malabarflash.com] ആപ്പിള്‍ കമ്പ്യൂട്ടര്‍ മൊബൈല്‍ ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ ശൃംഖലയായ മേപ്പിളിന്റെ ബല്‍മട്ട ഷോറുമില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് കവര്‍ച്ച നടന്നത്.

മോഷണം തടയുന്നതിനുള്ള അലാറം ഉപകരണങ്ങളില്‍ ഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയിലെ സുരക്ഷാ ഏജന്‍സി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷോറും മാനേജരും പൊലീസും സ്ഥലത്തെത്തിയപ്പോഴേക്കും കവര്‍ച്ചാ സംഘം രക്ഷപ്പെട്ടിരുന്നു.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പിന്‍വശത്തുള്ള വൈദ്യുതി സര്‍ക്ക്യൂട്ട് ബോര്‍ഡ് കുത്തിപ്പൊളിച്ച് മതിലില്‍ ദ്വാരമുണ്ടാക്കിയാണ് കവര്‍ച്ചാ സംഘം അകത്തുകടന്നത്. കവര്‍ച്ചക്കാരെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കവര്‍ന്ന ചില മൊബൈല്‍ ഫോണുകളുടെ ബോക്‌സുകള്‍ ഉപേക്ഷിച്ച നിലയിലാണ്. സര്‍വീസ് സെന്ററും ഷോറൂമിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘദൂര ബസ് യാത്രക്കാരാലും പരിസരത്തുള്ള വിവിധ ആസ്പത്രിയിലേക്കെത്തുന്നവരാലും രാത്രിയിലും സജീവമായ ജ്യോതി സര്‍ക്കിളിനടുത്ത റോഡരികിലെ ഷോറൂമില്‍ നടന്ന കവര്‍ച്ച ഏവരിലും ആശങ്കയുളവാക്കിയിട്ടുണ്ട്. കദ്രി പൊലീസ് അന്വേഷിക്കുന്നു. മേപ്പിളിന് രാജ്യത്തെമ്പാടും ശാഖകളുണ്ട്.




Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.