Latest News

ചിത്താരിയില്‍ ലീഗ് നേതാവിന്റെ വീടിന് നേരെ അക്രമം

അജാനൂര്‍:[www.malabarflash.com] സൗത്ത് ചിത്തരിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം, ഞായറാഴ്ച രാത്രി മുസ്‌ലീം ലീഗ് സൗത്ത് ചിത്താരി ശാഖ ജോ.സെക്രട്ടറി ഹസൈനാറിന്റെ വീടിന് നേരെ ആക്രമണം നടന്നു.ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ക്കുകയും വാതിലിന് തീ വെക്കുകയും ചെയ്തു.

വീട്ടുകാര്‍ ഉണര്‍ന്നത് കാരണം ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. ചിത്താരിയിലെ സമാധാനം തകര്‍ത്ത് അതില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് ആക്രമികള്‍ ശ്രമിച്ചത് എന്ന് കരുതുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് വീടിനു നേരെ അക്രമവും തീവെപ്പും നടന്നതെന്ന് ഹസൈനാര്‍ ഹൊസ്ദുര്‍ഗ് പോലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്രമം നടന്ന വീടും പരിസരവും പോലീസ് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.