Latest News

നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പി സുമോദും അക്ഷയും പോയത് മരണത്തിലേക്ക്

ഉദുമ:[www.malabarflash.com] ശനിയാഴ്ച വൈകുന്നേരം നാലാംവാതുക്കള്‍ സ്‌കൂളിന് പിറക് വശമുളള പറമ്പിലെ കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത് ഉദുമയെ കണ്ണീരിലാഴ്ത്തി.

ശനിയാഴ്ച ബാര മുക്കുന്നോത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഭഗവതി സേവയായിരുന്നു. ഇവിടെ ഉച്ചയ്ക്ക് നടന്ന അന്നദാനത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ഭക്ഷണം വിളമ്പുന്നതില്‍ സജീവമായിരുന്നും മരിച്ച സുമോദും അക്ഷയും.
അന്നദാനത്തിന് ശേഷം പാത്രങ്ങളെല്ലാം കഴുകിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സുഹൃത്ത് നവനീദിനൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. [www.malabarflash.com]
ടി.വി കുളം എന്നറിയപ്പെടുന്ന ഈ കുളത്തിന്റെ കരയില്‍ ആഴമില്ലാത്ത ഭാഗത്തായിരുന്നു നിന്തല്‍ നല്ല വശമില്ലാത്ത മൂന്ന് പേരും കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ സുമോദും അക്ഷയും കുളത്തില്‍ മുങ്ങുകയായിരുന്നു. ഉടന്‍ നവനീദ് തൊട്ടടുത്ത ക്വട്ടേഴ്‌സില്‍ എത്തില്‍ സ്ത്രീകളോട് വിവരം പറയുകയും അവര്‍ ക്ഷേത്രത്തിലുളളവരെ വിവരം അറിയിക്കുകയുമായിരുന്നു.
ക്ഷേത്രത്തില്‍ നിന്നും നാട്ടുകാര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

സംഭവമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് രണ്ടു പേരെയും പുറത്തെടുക്കുമ്പോഴേക്കും അരമണിക്കൂറിലധികമായിരുന്നു. [www.malabarflash.com]
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സ്ത്രീകള്‍ അടക്കമുളള നൂറുകണക്കിനാളുകള്‍ മൃതദേഹങ്ങള്‍ കണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ സംസ്‌കരിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.