Latest News

കോണ്‍ഗ്രസ്സ് നേതാവ് പ്രോത്താസീസ് വെള്ളാമറ്റം നിര്യാതനായി

രാജപുരം:[www.malabarflash.com] ആദ്യകാല കുടിയേറ്റ കര്‍ഷകനും കോണ്‍ഗ്രസ് നേതാവും വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ അംഗവുമായ പ്രോത്താസീസ് വെള്ളമാറ്റം(പാപ്പന്‍ചേട്ടന്‍-77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മണ്ഡപം സെന്റ് ജോസഫ്‌സ് പള്ളിയില്‍.

കമ്മാടം ഗവ.സ്‌കൂളിനുള്‍പ്പെടെ സൗജന്യമായി സ്ഥലം നല്‍കി മാതൃകയായ പ്രോത്താസീസ് മലയോരത്തിന്റെ വികസനത്തിന് അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു. 

ഭാര്യ: ലീലാമ്മ. കുന്നുമ്മാലില്‍ കുടുംബാംഗം. മക്കള്‍: സജി(ജില്ലാ പഞ്ചായത്ത്), പ്രിന്‍സ്, ജയ്‌മോന്‍. മരുമക്കള്‍: മിനി(അധ്യാപിക), റെജി, ജിഷ.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.