ഉദുമ:[www.malabarflash.com] അബൂദാബി കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കാരുണ്യ രംഗത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അറൂസുറഹ് മ എന്ന പേരില്‍ ഉദുമ പഞ്ചായത്തിലെ നിര്‍ധര കുടുംബങ്ങളിലെ മൂന്നു യുവതികള്‍ക്കുള്ള മംഗല്യ പദ്ധതിയും അതോടൊപ്പം പഞ്ചായത്ത് പരിധിയില്‍ ഉള്‍പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ ഡയാലിസിസ് നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന ചികിത്സാ ധനസഹായ വിതരണവും ഉടന്‍ തന്നെ ആരംഭിക്കും.
ഡിസംബറിലാണ് അറൂസു റഹ് മ നടക്കുക. വരനെ കണ്ടെത്തി വീട്ടുകാര്‍ ഏര്‍പാട് ചെയ്യുന്ന വിവാഹങ്ങള്‍ക്ക് വധുവിന് 10 പവനും ഓട്ടോ റിക്ഷയും നല്‍കുന്നതാണ് ഈ പദ്ധതി. കെ എം സി സി നടത്തുന്ന വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ അബൂദാബി കെ എം സി സി കാസര്‍കോട് ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, മണ്ഡലം സെക്രട്ടറി ഹനീഫ മീത്തല്‍ മാങ്ങാട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍, സെക്രട്ടറി റവാസ് പാറ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment