Latest News

അറ്റ്‌ലസ്‌ രാമചന്ദ്രന്‍ എവിടെ? വാര്‍ത്തയ്‌ക്കു പിന്നില്‍ മറ്റൊരു പ്രമുഖ മലയാളി വ്യവസായിയുടെ ചതിയോ?

ദുബൈ: [www.malabarflash.com] ഗള്‍ഫില്‍ ഒരു പ്രമുഖ ജ്വല്ലറി ശൃംഖലയുടെ ഉടമ 15 ബാങ്കുകളില്‍ നിന്നായി വായ്‌പയെടുത്ത ശേഷം തിരിച്ചടയ്‌ക്കാതെ മുങ്ങി എന്ന വാര്‍ത്ത പുറത്തുവന്നതിനു ശേഷം, അറ്റ്‌ലസ്‌ ജ്വല്ലറി ഉടമ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ എന്ന എം.എം. രാമചന്ദ്രനെ കാണാതായതില്‍ നിഗൂഢത. ഈ ‘പ്രമുഖ ജ്വല്ലറി’ അറ്റ്‌ലസ്‌ ആണെന്നും, ഉടമ അറ്റ്‌ലസ്‌ രാമചന്ദ്രനാണെന്നുമാണ്‌ വാര്‍ത്തകള്‍ പരക്കുന്നത്‌.

അതേ സമയം രാമചന്ദ്രന്‍ കാനഡയിലുള്ളതായി ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കാനഡയില്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ വിസ ഉള്ള രാമചന്ദ്രന്‍, കാനഡയിലെ ടൊറന്റോയിലുണ്ടെന്നാണ്‌ പുതിയ വിവരങ്ങള്‍. ഇത്രയും വാര്‍ത്തകള്‍ പരന്നിട്ടും അദ്ദേഹമോ, അദ്ദേഹത്തിന്റെ വക്താക്കളോ പ്രതികരിക്കാന്‍ തയ്യാറാകാത്തതും സംശയം ജനിപ്പിക്കുകയാണ്‌. ജ്വല്ലറികളിലെ വിലകൂടിയ ആഭരണങ്ങളെല്ലാം ഉടമ വന്നു കൊണ്ടുപോയി എന്നും ഒരു ജീവനക്കാരന്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി അറുപതോളം സ്ഥാപനങ്ങളാണ്‌ അറ്റ്‌ലസിനു കീഴിലുള്ളത്‌. ആരോഗ്യപരിപാലനം, റിയല്‍ എസ്റ്റേറ്റ്‌ മേഖല എന്നിവയിലടക്കമുള്ളതാണ്‌ ഇവ. എന്നാല്‍ ഇത്രയും പ്രമുഖ ശൃംഖലയായ അറ്റ്‌ലസ്‌, തിരക്കുള്ള ഓണക്കലത്തു പോലും ഒരു പരസ്യത്തിലും പ്രത്യക്ഷപ്പെടാത്തതും കാര്യങ്ങള്‍ രാമചന്ദ്രന്‌ എതിരാക്കുകയാണ്‌. പരസ്യങ്ങള്‍ നല്‍കിയിട്ട്‌ ഏറെക്കാലമായി എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌.

പതിവായി വരാറുള്ള തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടിലും ഇദ്ദേഹം ഏറെ നാളായി ചെന്നിട്ടില്ലെന്ന്‌ മറ്റൊരു മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇക്കാര്യത്തില്‍ പക്ഷേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ കേരളാ പോലീസ്‌ പറയുന്നത്‌.

എന്നാല്‍ ഇതിനിടെ ബിസിനസ്‌ ലോകത്ത്‌ അതികാരായി വളരുന്ന അറ്റ്‌ലസ്‌ ഗ്രൂപ്പിനെ തകര്‍ക്കാനായി മറ്റൊരു മലയാളി വ്യവസായി മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണ്‌ ഈ വാര്‍ത്തകളെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.