കണ്ണൂര്‍:[www.malabarflash.com] ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്തിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ ഒന്നേമുക്കാലിനായിരുന്നു രണ്ടുതവണ ബോംബേറ് ഉണ്ടായത്. അക്രമികള്‍ ബൈക്കിലാണ് എത്തിയത്.
ശനിയാഴ്ച കണ്ണൂര്‍ നഗരത്തില്‍ താളിക്കാവിനടുത്തും പള്ളിക്കുന്ന് പന്നേന്‍പാറ ചാക്കാട്ട് പീടികയിലും ബോംബേറുണ്ടായിരുന്നു. താളിക്കാവിനടുത്തുണ്ടായ സ്ഫോടനത്തില്‍ ബി.ജെ.പി.ക്കാരായ ജി.രാജേഷ് (24), കെ.കെ.ജിതിന് (25) എന്നിവരെ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ചരാത്രി എട്ടുമണിയോടെയാണ് സംഭവം. ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മൈതാനത്തിനരികിലെ ഇരിപ്പിടത്തില്‍ ഇരുന്നവര്‍ക്ക് നേരെ രണ്ട് ബൈക്കുകളിലായി എത്തിയവര്‍ ബോംബെറിഞ്ഞതായാണ് പരാതി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment