Latest News

വൈന്‍കുപ്പിയുമായി വാട്‌സ് ആപ്പ് ഫോട്ടോ; കോളേജ് വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

മംഗളുരു: [www.malabarflash.com] വൈന്‍ കുപ്പി പിടിച്ചുള്ള ഫോട്ടോ വാട്‌സ് ആപ്പ് വഴി പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ടു കോളേജ് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. കുക്കെ സുബ്രഹ്മണ്യ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ബിബിഎം വിദ്യാര്‍ഥിനികളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

പെണ്‍കുട്ടികള്‍ വൈന്‍ കുപ്പിക്ക് മുന്നിലിരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. ഇതേ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് പെണ്‍കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുക്കണമെന്ന് കാട്ടി എബിവിപി പ്രവര്‍ത്തകര്‍ പോലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചിത്രം പ്രചരിക്കുന്നതിനെക്കുറിച്ച് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടില്ല. രണ്ടുവര്‍ഷം മുന്‍പ് മടിക്കേരിയില്‍ നടത്തിയ വിനോദയാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണിതെന്നാണ് പെണ്‍കുട്ടികളുടെ വിശദീകരണം.





Keywords: MangloreNews, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.