Latest News

ക്രിക്കറ്റും സ്‌ക്വാഷും തമ്മില്‍ പ്രണയം; ദിനേഷ്‌ കാര്‍ത്തിക്‌ ദീപികയ്‌ക്ക്‌ താലി ചാര്‍ത്തി

ചെന്നൈ: [www.malabarflash.com] ക്രിക്കറ്റ്‌ താരം ദിനേഷ്‌ കാര്‍ത്തിക്കും മലയാളിയായ സ്‌ക്വാഷ്‌ താരം ദീപിക പള്ളിക്കലും വിവാഹിതരായി. ചെന്നൈയില്‍ വച്ച്‌ ക്രിസ്‌ത്യന്‍ ആചാരപ്രകാരമാണ്‌ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹം നടന്നത്‌. ഈ മാസം 20നു തെലുങ്ക്‌-നായിഡു ആചാരപ്രകാരവും വിവാഹം നടക്കും.

വിവാഹത്തിന്റെ ഭാഗമായി ദീപികയുടെ ഏറ്റവുമടുത്ത 15 സുഹൃത്തുക്കള്‍ക്കായി കഴിഞ്ഞ ഞായറാഴ്‌ച വിരുന്ന്‌ നല്‍കിയിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ്‌ ഇരുവരുടെയും വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം നടന്നത്‌.

കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്‌. ചെന്നൈയില്‍ സ്ഥിര താമസക്കാരിയാണ്‌ പത്തനംതിട്ട സ്വദേശിനിയായ ദീപിക.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.