Latest News

മൊബൈലില്‍ ഫോട്ടോ എടുക്കുന്നതുമായുളള തര്‍ക്കം; ഇന്ത്യന്‍ വ്യവസായി തലയടിച്ച് വീണ് മരിച്ചു

ദുബായ് : [www.malabarflash.com] മൊബൈല്‍ ഫോണില്‍ ഫൊട്ടോ എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിയില്‍ ഇന്ത്യന്‍ വ്യവസായി തലയടിച്ച് വീണ് മരിച്ചു. പ്രതി അറബ് വംശജനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റ്‌സ് ഹോംസ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കേര്‍സ് മാനേജിങ് ഡയറക്ടര്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശി മഹേന്ദ്രന്‍ യാദവ് ആണ് മരിച്ചത്.

ഞായറഴ്ച രാത്രി ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റസ്റ്റോറന്റിലാണ് സംഭവമെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യുട്ടി കമാന്‍ഡിങ് ജനറല്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. മഹേന്ദ്രന്‍ യാദവും ഇന്ത്യയില്‍ നിന്നെത്തിയ സുഹൃത്തുക്കളും റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.

മഹേന്ദ്രയാദവു തന്റെ ഫോണില്‍ സുഹൃത്തുക്കളുടെ ഫൊട്ടോ എടുത്തുകൊണ്ടിരുന്നപ്പോള്‍ അവിടെ ഭാര്യാസമേതം ഉണ്ടായിരുന്ന അറബ് വംശജന്‍ ഇത് തടയുകയും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. വാക്കേറ്റം പിടിവലിയില്‍ കലാശിച്ചു. അറബ് വംശജന്‍ തള്ളിയപ്പോള്‍ മഹേന്ദ്രന്‍ യാദവ് തലയടിച്ച് വീണ് ഗുരുതര പരുക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹംബുധനാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.