Latest News

ദുബൈയില്‍ നാലുനില കെട്ടിടത്തില്‍ തീപിടുത്തം

ദുബയ്:[www.malabarflash.com] ദേരയിലെ നായിഫ് സബ്ഖ റോഡിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഓഫീസുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാല് നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള അപ്‌സര ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്താണ് തീ ആദ്യം കണെ്ടത്തിയത്. തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടൊന്നും തീ ആളിപ്പടരുകയായിരുന്നു. 

മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ സ്ഥാപനങ്ങള്‍ ഭാഗികമായി കത്തി നശിച്ചു. ഒട്ടേറെ രേഖകളും കത്തിയമര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ദുബയ് സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തില്‍ കുടുങ്ങിയവരെ ഭീമന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. 

സമീപത്തേക്കുള്ള കെട്ടിടങ്ങളിലേക്ക് തീ ആളിപ്പടരാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം കഠിന പ്രയത്‌നം നടത്തി. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളയുള്ളവരുടെ വ്യാപാര സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഈ മേഖലയില്‍ വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.




Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.