Latest News

സി.ഇ.ടി. അപകടം: പ്രധാനപ്രതിയെ അറസ്റ്റുചെയ്തു

തിരുവനന്തപുരം:[www.malabarflash.com] കോളേജ് ഓഫ് എന്‍ജിനീയറിങില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ച കേസിലെ പ്രധാനപ്രതി ബൈജുവിനെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാറിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. രാവിലെ സി.ഇ.ടിയില്‍ ബൈജുവിനെ എത്തിച്ച് തെളിവെടുക്കും.

ശനിയാഴ്ച രാത്രിയോടെ ബൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈജുവിന്റെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനുപിന്നാലെയായിരുന്നു ബൈജു കീഴടങ്ങിയത്. ശംഖുമുഖം അസി. കമ്മീഷണറാണ് അറസ്റ്റുരേഖപ്പെടുത്തിയത്.

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊടൈക്കനാലിലും മധുരയിലും ബൈജു ഒളിവില്‍ താമസിച്ചിരുന്നു. സംഭവത്തിനുശേഷം ബൈക്കിലാണ് ബൈജു തമിഴ്‌നാട്ടിലേക്ക് കടന്നത്.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് വഴിക്കടവ് സ്വദേശിനി തസ്‌നിയെ ജീപ്പിടിച്ചത്. തലക്കേറ്റ പരിക്കുമൂലം വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തസ്‌നി മരിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരുലോറിയും രണ്ട് ജീപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.