ദുബൈ: [www.malabarflash.com] ദുബൈയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവും രണ്ടു വയസ്സുള്ള മകളും മരിച്ചു. കിഴക്കന്‍ പേരാമ്പ്ര പന്തീരിക്കര മരുതോറമ്മല്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ ഷമീറും (28) മകള്‍ ആയിഷയുമാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിക്ക് ശൈഖ് സായിദ് റോഡിലായിരുന്നു അപകടം. ഷമീര്‍ ഓടിച്ച കാര്‍ മുന്നില്‍ പെട്ടെന്നു ബ്രേക്കിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഭാര്യ രഹന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment