Latest News

ലക്ഷ്യബോധമില്ലാത്ത സംഘടനകള്‍ക്ക് നിലനില്‍പ്പില്ല: ചെര്‍ക്കളം അബ്ദുല്ല

ദുബൈ: [www.malabarflash.com] നാടിനു ഗുണകരമായ രീതിയില്‍ സംഘടനകളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുമ്പോഴാണ് സമൂഹത്തിനു നേട്ടമുണ്ടാകുന്നതെന്നും അത്തരം സംഘടനകള്‍ക്ക് മാത്രമേ നിലനില്‍പ്പുണ്ടാകൂ എന്നും മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു. ദുബൈ ദേര റാഫി ഹോട്ടലില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞു നാടിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്ക് കഴിയണം. ഒട്ടേറെ സംഘടനകള്‍ ജന്മമെടുക്കുകയും വളരെ പെട്ടെന്ന് തന്നെ കാലഹരണപ്പെട്ടുപോകുന്നതും ലക്ഷ്യ ബോധമില്ലാത്തത് കൊണ്ട് മാത്രമാണ്. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളും കൂട്ടായ്മകളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെപ്റ്റംബറില്‍ മൊഗ്രാലില്‍ സംഘടിപ്പിക്കുന്ന 'റഹ് മത്തുല്‍ നിക്കാഹ് 2015' ന്റെ ബ്രോഷര്‍ പ്രകാശനം ചെര്‍ക്കളം അബ്ദുല്ല, ദേര ദുബൈയിലെ വ്യവസായി സി.എം അഷ്‌റഫ് നെല്ലിക്കുന്നിന് നല്‍കി നിര്‍വഹിച്ചു. മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് കമ്മിറ്റി ചെയര്‍മാന്‍ സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മന്‍സൂര്‍ പെര്‍വാഡ് സ്വാഗതം പറഞ്ഞു. ഡോക്ടര്‍ ഇസ്മാഈല്‍, കെ.എ അബ്ദുര്‍ റഹ് മാന്‍, എം.ജി അബ്ദുര്‍ റഹ് മാന്‍, ഹനീഫ് ആപ്പു, ഷംസുദ്ദീന്‍ എ.കെ എന്നിവര്‍ പ്രസംഗിച്ചു.

മഹമൂദ് സലിം എം.എസ്, ജംഷീദ് എം.എ, അനീസ് കെ.ടി, ഇസ്മാഈല്‍ അന്തുഞ്ഞി, മുഹമ്മദ് ഫൈസല്‍, എം. അഷ്‌റഫ്, മിര്‍ഷാദ് ബി.എം, ഖാലിദ് കടവത്ത്, ജാഫര്‍ കെ, സിദ്ദിഖ് എം, ഫിര്‍ഷാദ് കോട്ട, യു.എം ആസിഫ് കടവത്ത്, ഇ.എം ഇബ്രാഹിം തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. മുഹമ്മദ് സാക്കിര്‍ നന്ദി പറഞ്ഞു.




Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.