Latest News

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍:[www.malabarflash.com] സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു വിദ്യാര്‍ഥിനികളെ ക്വാളിസ് കാറിലെത്തിയ മൂന്നംഗസംഘം നടുറോഡില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടികള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് ഇവര്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം തളാപ്പ് പോത്തേരി ജിംനേഷ്യത്തിനു സമീപമായിരുന്നു സംഭവം.

നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനികളുടെ പിന്നാലെ സഞ്ചരിച്ച മൂന്നംഗസംഘം തിരക്കൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടു പരിസരവാസികള്‍ ഓടിയെത്തിയതിനാലാണു വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടത്. ആളുകള്‍ ഓടിയെത്തുന്നതുകണ്ടു വാഹനം റോഡരികില്‍ ഉപേക്ഷിച്ചു സംഘം രക്ഷപ്പെട്ടു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതിനു പോലീസ് കേസെടുത്തു.

പെണ്‍കുട്ടികളുടെ വീടുകളിലെത്തി പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ചിലര്‍ ഭീഷണിപ്പെടുത്തിയതായും പോലീസിനു പരാതി ലഭിച്ചിട്ടുണ്ട്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.