Latest News

എപി വിഭാഗം സുന്നികള്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നണിക്കൊപ്പം; കാന്തപുരവുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നു

കോഴിക്കോട്: [www.malabarflash.com]പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ തന്ത്രങ്ങളും കരുനീക്കങ്ങളുമായി മുന്നണികള്‍ ഓട്ടം തുടങ്ങി. എന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയും ഇടക്കാലത്ത് സിപിഎമ്മിനോട് അകലം പാലിക്കുകയും ചെയ്ത കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

തിരുക്കേശ വിവാദത്തില്‍ സിപിഎമ്മുമായി ഏറ്റുമുട്ടിയ എപി വിഭാഗം ഇനിയും ഇടതുപാര്‍ട്ടികളുമായി സഹകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എപി വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ചരടുവലികള്‍ ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുമായി ചര്‍ച്ചനടത്തിയത് രാഷ്ടീയ കേന്ദ്രങ്ങള്‍ ഗൗരവമായാണ് കാണുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും
വെള്ളിയാഴ്ച രാത്രി 10.30ഓടെ കാരന്തൂര്‍ മര്‍കസിലെത്തിയായിരുന്നു ചര്‍ച്ച. മര്‍കസ് ഗേറ്റില്‍ കാന്തപുരവും മര്‍കസ് ഡയറക്ടര്‍ കൂടിയായ മകന്‍ ഹക്കീം അസ്ഹരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.കാന്തപുരത്തിന്റെ മുറിയില്‍ 10 മിനിറ്റോളം ചര്‍ച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി തിരിച്ചുപോയത്.[www.malabarflash.com]

യാത്രയയക്കാനും കാന്തപുരം അദ്ദേഹത്തോടൊപ്പം മര്‍കസിനു പുറത്തത്തെി. ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇനിയും പലരും തന്നെ കാണാന്‍ വരുമെന്നും മുമ്പും പലരും കണ്ടിട്ടുണ്ടെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തില്ല.[www.malabarflash.com]

കാന്തപൂരത്തെ ഒപ്പം കൂട്ടിയാല്‍ മലബാര്‍ മേഖലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. തിരുകേശ വിവാദത്തില്‍ എപി സുന്നികള്‍ക്കെതിരെ നിലപാടെടുത്ത സിപിഎം നേതാക്കാള്‍ മാപ്പുപറയണമെന്നാണ് നേരത്തെ എപി വിഭാഗം ആവശ്യപ്പെട്ടിരുന്നത്.

പുതിയ സാഹചര്യത്തില്‍ ഇടതപേെക്ഷത്ത വിട്ട് കോണ്‍ഗ്രസിനെ സാഹായിക്കാനായിരിക്കും ഇത്തവണ കാന്തപുരം തയ്യാറെടുക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.