Latest News

തെരുവുനായ് ശല്യത്തിനെതിരേ മൗത്ത് ഓര്‍ഗനില്‍ 300 പാട്ടുകളുമായി തൃശൂര്‍ നസീര്‍

തൃശൂര്‍: [www.malabarflash.com] തുടര്‍ച്ചയായി പതിമ്മൂന്നു മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ വായിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും തെരുവുനായ ശല്യത്തിനെതിരേ ബോധവത്കരണവും പ്രചാരണവും. പ്രശസ്ത മിമിക്രി കലാകാരനും മൗത്ത് ഓര്‍ഗനിസ്റ്റുമായ തൃശൂര്‍ നസീറാണു നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അപൂര്‍വമായ ഈ കലാസമരം അവതരിപ്പിച്ചത്.

നസീറിന്റെ കലാപ്രകടനത്തോടെയുള്ള സമരം കണ്ടു സ്ത്രീകളും കുട്ടികളും അടക്കമുള്ള കലാപ്രേമികള്‍ ചുറ്റുംകൂടി. മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ മുന്നൂറോളം ഗാനങ്ങള്‍ വായിച്ചും പാടിയുമാണു നസീര്‍ പരിപാടി അവതരിപ്പിച്ചത്.

തെരുവുനായ ശല്യത്തിനെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു രാവിലെ ഒമ്പതുമുതല്‍ രാത്രി പത്തുവരെയാണു ബോധവത്കരണ സന്ദേശ കലാപരിപാടികള്‍.

ടൗണ്‍ ഹാളിനു മുന്നില്‍ പഞ്ചവാദ്യത്തോടെയാണു പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്നു തൃശൂര്‍ ടൗണ്‍ ഹാള്‍, പ്രസ് ക്ലബ്, ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മൗത്ത് ഓര്‍ഗന്‍ വായിച്ചും വിവിധ പാട്ടുകള്‍ പാടിയും നായശല്യത്തിനെതിരേ പ്രചാരണം നടത്തി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.