കണ്ണൂര്‍: [www.malabarflash.com] പുഴാതി പഞ്ചായത്തില്‍ തെരുവുനായ്ക്കളെ പിടികൂടി വിഷം കുത്തിവച്ചു കൊന്ന സംഭവത്തില്‍ മേനക ഗാന്ധിയുടെയും മൃഗസ്നേഹികളുടെയും ഇടപെടലിനെത്തുടര്‍ന്നു ടൗണ്‍ പോലീസ് കേസെടുത്തു.
പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍ ആക്ട് 1960 ലെ സെക്ഷന്‍ 11(1) എല്‍ പ്രകാരമാണു കേസെടുത്തത്. തെരുവുനായ്ക്കളെ ക്രൂരമായി കൊല്ലുന്നതു കണെ്ടന്നും നടപടി സ്വീകരിക്കണമെന്നും കാണിച്ചു വെറ്ററിനറി ഡോക്ടറായ ഡോ.സുഷമ പ്രഭു നല്കിയ പരാതിയിലാണു കേസ്.
എന്നാല്‍, പ്രതികളാരാണെന്നു രേഖപ്പെടുത്തിയിട്ടില്ല. ആദ്യം കേസെടുക്കാതെ പോലീസ് പരാതി മൃഗസംരക്ഷണ വകുപ്പിനു കൈമാറുകയായിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനു സാധിക്കില്ലെന്നും പോലീസ് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണു പരാതി ലഭിച്ചു മൂന്നാം ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡോ.സുഷമ പ്രഭുവിനു പുറമെ മൃഗസ്നേഹിയായ ബീന, മുംബൈ സ്വദേശിയായ ഹൈക്കോടതി അഭിഭാഷകന് എന്നിവരും പരാതി നല്‍കിയിരുന്നു.
തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാതായതോടെയാണു രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളുടെ സഹായത്തോടെ നാട്ടുകാര്‍ ശനിയാഴ്ച പട്ടി പിടിത്തത്തിനിറങ്ങിയത്. പാലക്കാട്ടുനിന്നുള്ള അഞ്ചു നായ് പിടിത്തക്കാരെ നിയോഗിച്ചായിരുന്നു ഓപ്പറേഷന്. ധനലക്ഷ്മി ആശുപത്രി ജംഗ്ഷന് മുതല്‍ കക്കാട് വരെ പോകുന്ന റോഡില്‍ വഴിയാത്രക്കാര്‍ക്കു ഭീതി പരത്തുന്ന നിരവധി തെരുവുനായ്ക്കളെ പിടികൂടി വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നു.
വിവരം അറിഞ്ഞു കേന്ദ്രമന്ത്രി മേനക ഗാന്ധി കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ (രണ്ട്) കെ.എന്‍. മനോജിനെ വിളിച്ചു വിശദീകരണം തേടി. എന്നാല്‍, വിഷയം പോലീസിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ മൃഗസംരക്ഷണ വകുപ്പിനു കൈമാറിയെന്ന മറുപടിയാണ് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പുമന്ത്രികൂടിയായ മന്ത്രിക്ക് എസ്ഐ നല്‍കിയത്.

സംഭവം വിവാദമായതോടെ പോലീസ് നിയമോപദേ ശം തേടുകയും പിന്നീടു കേസെടുക്കുകയുമായിരുന്നു. കേസെടുത്തതിനെതിരേ തദ്ദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു. നടപടി സ്വീകരിച്ചാല്‍ അപ്പോള്‍ കാണാമെന്നാണു ജനങ്ങള്‍ പറയുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment