Latest News

ആഷ്‌ലി മാഡിസന്‍ ചോര്‍ച്ച: രണ്ടു പേര്‍ ജീവനൊടുക്കി

ടൊറാന്റോ:[www.malabarflash.com] വിവാഹിതരായവര്‍ക്കുള്ള ഡേറ്റിങ് സൈറ്റായ ആഷ്‌ലി മാഡിസനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് കാനഡയില്‍ രണ്ടു പേര്‍ ജീവനൊടുക്കി. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ മരണത്തിന് ആഷ്‌ലി മാഡിസന്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് സൈറ്റിലെ 3.7 കോടി അംഗങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ ഹാര്‍ക്കര്‍മാര്‍ ചോര്‍ത്തി പുറത്തുവിട്ടത്.

വിവാഹേതരബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കിക്കൊടുക്കുന്ന സൈറ്റാണ് ആഷ്‌ലി മാഡിസന്‍. കാനഡ കേന്ദ്രമായുള്ള 'ആവിഡ് ലൈഫ് മീഡിയ' ആണ് 'ആഷ്‌ലി മാഡിസ'ന്റെ മാതൃസ്ഥാപനം.

പ്രതിമാസം 12.4 കോടി സന്ദര്‍ശകരുള്ള ഈ സൈറ്റിലെ അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് 'ദി ഇംപാക്ട് ടീം'എന്ന ഹാക്കര്‍ഗ്രൂപ്പ് ചോര്‍ത്തിയിരിക്കുന്നത്. സൈറ്റ് അടച്ചുപൂട്ടിയില്ലെങ്കില്‍, ഇതിലെ അംഗങ്ങളുടെ നഗ്‌നചിത്രങ്ങളും ഫാന്റസികളുമെല്ലാം പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി.

അംഗങ്ങളുടെ പേരുകളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും സോഴ്‌സ്‌കോഡുമുള്‍പ്പടെ 30 ജിബി ഡേറ്റ ഇതിനകം ഹാക്കര്‍മാര്‍ പുറത്തുവിട്ടുകഴിഞ്ഞു.

ജീവിതപങ്കാളികളെ വഞ്ചിക്കുന്ന 3.7 കോടി പേരുടെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. അതില്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖരും ഉള്‍പ്പെടുന്നു. 2.7 ലക്ഷം ഇന്ത്യക്കാര്‍ക്കും ആഷ്‌ലി മാഡിസണില്‍ അംഗത്വമുണ്ട്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.