Latest News

ഹരിത പദ്ധതികളുമായി 'ഗ്രീന്‍ സഅദിയ്യ'

ദേളി:[www.malabarflash.com] സ്‌കൂള്‍ മുറ്റത്ത് ജൈവ കൃഷിയും മറ്റിതര പ്രകൃതി സൗഹൃദ പരിപാടികളും നടപ്പിലാക്കാനുദ്ദേശിച്ച് കൊണ്ടുള്ള 'ഗ്രീന്‍ സഅദിയ്യ' പദ്ധതി പ്രമുഖ ജൈവ കര്‍ഷകന്‍ കെ.ബി.ആര്‍. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജൈവ കൃഷിയില്‍ സ്വയം പര്യാപ്തത നേടുക, വിദ്യാര്‍ത്ഥികളില്‍ വിഷവിമുക്ത ഭക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്‌കൂള്‍ മുറ്റത്ത് കൃഷി നടത്തുന്നത്.

'ഗ്രീന്‍ സഅദിയ്യ' യുടെ ഭാഗമായി സ്‌കൂളില്‍ എല്ലാ ചൊവ്വ, വ്യാഴം ദിനങ്ങളിലും സസ്യഭക്ഷണം മാത്രമേ അനുവദിക്കുകയുള്ളൂ. കാമ്പസ് സമ്പൂര്‍ണ 'പ്ലാസ്റ്റിക് മുക്ത'മാക്കുക എന്നത് 'ഗ്രീന്‍ സഅദിയ്യ' യുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. കടകളില്‍ ലഭ്യമായ ഭക്ഷണത്തില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജൈവ കൃഷിയുടെ ആവശ്യതകളെക്കുറിച്ചും കെ.ബി.ആര്‍ .കണ്ണന്‍ കുട്ടികളെ ബോധവത്കരിച്ചു.

സ്‌കൂള്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.എം. കബീര്‍ സ്വാഗതം അറിയിച്ചു. എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ജഹ്ഫര്‍. സി.എന്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്മായീല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.