കണ്ണൂര്‍:[www.malabarflash.com] അരോളിയില്‍ വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. അരോളി ഗവ. ഹൈസ്‌കൂളിന് സമീപത്തെ കരിക്കളോട്ട് പ്രഭാകരന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ രാത്രി 12 ഓടെ കത്തിച്ചത്.
വെള്ളിയാഴ്ച രാത്രി 11 ഓടെ സര്‍വീസ് കഴിഞ്ഞതിനുശേഷം വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ട്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ കത്തിനശിച്ചു.
വെള്ളിയാഴ്ച രാത്രി 11 ഓടെ സര്‍വീസ് കഴിഞ്ഞതിനുശേഷം വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ട്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ കത്തിനശിച്ചു.
പാപ്പിനിശേരി പഞ്ചായത്തിലെ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ് പ്രഭാകരന്‍. കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും വളപട്ടണം പോലീസും ചേര്‍ന്നാണ് തീയണച്ചത്. പ്രഭാകരന്റെ പരാതിയില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment