Latest News

ചന്ദ്രഗിരി ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷം

മേല്‍പറമ്പ: [www.malabarflash.com] രണ്ടര പതിറ്റാണ്ട് കാലം കലാകായിക സാംസ്‌കാരിക സാമൂഹിക മേഖലകളിലും ജീവ കാരുണ്യ രംഗത്തും നിറഞ്ഞു നില്ക്കുന്ന ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെ 25ാം വാര്‍ഷികാഘോഷം ഈ വരുന്ന 25,26 തീയതികളില്‍ നടക്കും.

ആഗസ്റ്റ് 15 നു രാവിലെ ദേശീയ പതാക ഉയര്‍ത്തലോടു പരിപാടികള്‍ക്കു തുടക്കമാകും. 25 നു വിവിധയിനം കലാകായിക വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.

26 നു നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ സമാപന ചടങ്ങില്‍ വെച്ചു പഠനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന നിര്‍ധരായ വിദ്യാര്‍ഥികള്‍ക്കുള്ള 'ചന്ദ്രഗിരി വിദ്യാനിധി' വിതരണം ചെയ്യും. റംസാന്‍ ഓണം റിലീഫിന്റെ ഭാഗമായി 'ചന്ദ്രഗിരി കാരുണ്യ സ്പര്‍ശം' ധനസഹായം സമൂഹത്തിലെ അശണരായ കുടുംബങ്ങള്‍ക്ക് നല്‍കപ്പെടും..

സമൂഹത്തിലെ വിവിധ മേഘലയിലെ 25 ആദരണീയരായ വ്യക്തിത്വങ്ങളെ 'ചന്ദ്രഗിരി സ്‌നേഹാദരവ്' നല്കി ആദരിക്കും. സമാപന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ അറിയപ്പെടുന്ന കലാ പ്രതിഭകളെ അണിനിരത്തി 'ചന്ദ്രഗിരി കലാവിരുന്നും' നടത്തും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.