Latest News

കാരുണ്യ ഖിള്‌രിയ്യയുടെ ധനസഹായ വിതരണവും മത പ്രഭാഷണ പരമ്പരയും 28 മുതല്‍

ബേക്കല്‍:[www.malabarflash.com] ബേക്കല്‍ കുന്നില്‍ ഖിള്‌രിയ്യ നഗറില്‍ ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 4 വരെ കാരുണ്യം ഭവന പദ്ധതി, വിവാഹ ധന സഹായം, ചികിത്സാ ധനസഹായം, മെഡിക്കല്‍ ക്യാമ്പ്, മത പ്രഭാഷണ പരമ്പര, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.

28ന് സംഘാടക സമിതി ചെയര്‍മാന്‍ അലീജ് ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി) ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യ പ്രഭാഷണം നടത്തും. ഖനീഫി കുറിച്ചിക്കുന്ന് സ്വാഗതവും അഷറഫ് കോട്ടഅബ്ദുള്ള നന്ദിയും പറയും. 

29ന് പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി, 30ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹാമിദ് യാസീന്‍ ജൗഹരി കൊല്ലം എന്നിവര്‍ സംസാരിക്കും. 31ന് ഹാഫിള് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം, സെപ്തംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പള്ളിക്കര ഖാസി പൈവൈളിക അബ്ദുള്‍ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ സംസാരിക്കും. റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും.

രണ്ടിന് നീലേശ്വരം ഖാസി ഇ.കെ.മുഹമ്മദ് മൗലവി, അബ്ദുള്‍ വഹാബ് നഈമി കൊല്ലം എന്നിവര്‍ സംസാരിക്കും. മൂന്നിന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അബ്ദുള്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അബുഇബ്രാഹിം ഹാശിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. നാലിന് കാസര്‍കോട് ഖാസി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാഫിള് മുഹമ്മദ് അഫ്‌സല്‍ ഖാസിമി കൊല്ലം എന്നിവര്‍ സംസാരിക്കും.
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പി.എന്‍.ജി.അഷറഫ്, എം.വി.ഷാനവാസ്, വി.കെ.ബഷീര്‍, അഷറഫ് കോട്ടഅബ്ദുള്ള, എ.എന്‍.ഷെരീഫ്, എം.മുഹമ്മദ്, ആബിദ് ഐമാക്‌സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.