ബേക്കല്‍: [www.malabarflash.com] പാക്കം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ല് മാറി ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് വരുന്നതിനിടെ അധ്യാപകന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട 9,74,424 രൂപയുമായി ലോറി ഡ്രൈവര്‍ മംഗലാപുരത്ത് പിടിയിലായി. [www.malabarflash.com]
ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും ഓണം ബോണസ് അടക്കമുള്ള ശമ്പള തുകയുമായി വരികയായിരുന്ന പാക്കം ഹൈസ്‌കൂളിലെ അധ്യാപകനായ പയ്യന്നൂരിലെ രാജേഷ് ബൈക്കിലൂടെ കൊണ്ടു വരുമ്പോള്‍ വെളളിയാഴ്ച ഉച്ചയോടെ ചട്ടഞ്ചാലില്‍ നിന്നും പാക്കത്തിനുമിടയില്‍ വെച്ച് നഷ്ടപ്പെട്ടത്. [www.malabarflash.com]
ബിഎസ്എന്‍എല്‍ ജീവനക്കാരനായ അനില്‍കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗലാപുരത്ത് ടാങ്കര്‍ ലോറി ഡ്രൈവറില്‍ നിന്നും ബേക്കല്‍ പോലീസ് പണം കണ്ടെത്തിയത്.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 01 സി 9483 ടാങ്കര്‍ ലോറി ഡ്രൈവര്‍ പണമടങ്ങിയ ബാഗ് റോഡില്‍നിന്ന് എടുക്കുന്നത് കണ്ടുവെന്ന് അനില്‍കുമാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരുവിലേക്ക് തിരിച്ചത്.
ലോറി ഡ്രൈവര്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ പണം കിട്ടിയ കാര്യം സമ്മതിക്കുകയായിരുന്നു.
ടാങ്കര്‍ ലോറി ഡ്രൈവര്‍ റോഡില്‍ നിന്നും ബാഗെടുക്കുന്നത് കണ്ടുവെന്ന അനില്‍ കുമാറിന്റെ മൊഴിയാണ് അന്വേഷണത്തില്‍ പോലീസിനെ സഹായിച്ചത്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ ശശിധരന്‍, എ ബാലചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment