Latest News

കലാമിന് ഉദുമക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആദരാഞ്ജലി അര്‍പ്പിച്ചത് മരങ്ങള്‍ നട്ടുകൊണ്ട്

ഉദുമ: [www.malabarflash.com] അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആദരാഞ്ജലി അര്‍പ്പിച്ചത് മരങ്ങള്‍ നട്ടുകൊണ്ട്.

മരങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അബ്ദുള്‍ കലാമിന് ഇതിലും നന്നായി ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയില്ല. ഉദുമക്കാരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് കലാമിന്റെ ഓര്‍മ്മയ്ക്കായ് ഉദുമ ടൗണില്‍ ഓര്‍മ്മമരം നട്ടുപിടുപ്പിച്ചത്.

ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓര്‍മ്മ മരം നടല്‍ പി.വി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസ് കോഡിനേററല്‍ അഭിരാം, അബ്ദുല്ല ഉദുമ, ശരീഫ് എരോല്‍, മുജീബ് മാങ്ങാട്, വിജയരാജ് ഉദുമ, അബ്ദുല്‍റഹിമാന്‍ എരോല്‍, ഷെരീഫ് നാലാംവാതുക്കല്‍ നേതൃത്വം നല്‍കി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.